Thursday, June 26, 2008

ഇങ്ങനേയും കുറെ ജന്മങ്ങള്‍

നേയ്ഷന്‍ സ്റ്റേയ്റ്റ് പൊളിറ്റിക്സില്‍ എനിക്ക് മിനിമം ലെവലിലുള്ള താല്‍പ്പര്യമേയുള്ളൂ, അതില്‍ നടക്കുന്നതൊന്നും കാര്യമായി ശ്രദ്ധിക്കാറില്ല, അവഗണിക്കാറില്ലെങ്കിലും.

പക്ഷേ ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന സമരം, പാഠപുസ്തകത്തില്‍ അപ്പടി കമ്യൂണിസമാണെന്നും പറഞ്ഞുനടക്കുന്ന സമരം, മനുഷ്യനെ ക്ഷമയുടെ നെല്ലിപ്പലക കാണിക്കുന്ന ഒന്നാണ്.

പാഠപുസ്തകത്തിന്റെ ‘വിവാദ’പേജുകള്‍ കാണുക.











ഇതിലെവിടെയാണ് കമ്യൂണിസം? ഇതിലെഴുതിയതൊക്കെ കമ്യൂണിസമാണെങ്കില്‍ കമ്യൂണിസ്റ്റല്ലാത്തവരെ കിട്ടിയാല്‍ തല്ലണം. കറന്റുബില്ല്, ഗാന്ധിയുടെ പടമുള്ള കറന്‍സിനോട്ടുകളില്‍ പ്രിന്റുചെയ്തിട്ടുള്ള 500 1000 തുടങ്ങിയ അക്കങ്ങള്‍, ആറാംക്ലാസ്സിലോ മറ്റോ വായിച്ചുതുടങ്ങിയ കൊച്ചുപുസ്തകങ്ങള്‍ എന്നിവ കൂടാതെ ഒന്നും ജീവിതത്തില്‍ വായിച്ചിട്ടില്ലാത്തതുകൊണ്ടാവണം ഇവനിതൊക്കെ കമ്യൂണിസമാണെന്നു തോന്നുന്നത്. ഞാന്‍ നോക്കിയിട്ട് മതനിരപേക്ഷമായ മാനവികതയല്ലാതെ ഇതിലൊന്നുമില്ല.


പിന്നെന്തു പഠിപ്പിക്കണം? ഭൂമി പരന്നതാണെന്നും ആദത്തിന്റെ വാരിയെല്ലെടുത്തുണ്ടാക്കിയ ഹവ്വ പെറ്റ സന്താനങ്ങള്‍ അവരുടെത്തന്നെ സഹോദരങ്ങളുമായി ഇണചേര്‍ന്നുണ്ടായതാണ്‌ മനുഷ്യവംശമുണ്ടായതെന്നുകൂടി പഠിപ്പിക്കണോ? ബ്രൂണോ സ്വയം തീകൊളുത്തി ആത്മഹത്യചെയ്തതായിരുന്നു എന്നായാലോ? അഞ്ഞൂറുകൊല്ലത്തോളം മനുഷ്യപുരോഗതിയെ തടസ്സപ്പെടുത്തിയ യൂറോപ്പിന്റെ ഇരുണ്ട കാലഘട്ടം കമ്യൂണിസ്റ്റുകാരുടെ സൃഷ്ടിയായിരുന്നു എന്നു പഠിപ്പിക്കണോ?

എന്നുമുതലാണ് കോണ്‍ഗ്രസ് ഒരു സെക്യുലര്‍ പാര്‍ട്ടിയല്ലാതായത്? എന്നാണിവര്‍ പള്ളിയുടെ നാവായത്? ഇന്ത്യന്‍ കൃസ്ത്യന്‍ കോണ്‍ഗ്രസ് എന്നാണോ ഇവരുടെ പാര്‍ട്ടിയുടെ പേര്? ഭരണഘടന് ഉറപ്പുനല്‍കുന്ന മൌലികാവകാശങ്ങള്‍ക്കെതിരെയാണ് സമരമെന്ന് ഇവനൊന്നും അറിയില്ലേ?

പാവം നെഹ്രു, എല്ലാ മതങ്ങള്‍ക്കും തുല്യമായ അവഗണന എന്ന് സെക്യുലറിസത്തിനെ നിര്‍വ്വചിച്ചപ്പോള്‍ ഈ ജാതി നിര്‍ഗ്ഗുണപരബ്രഹ്മങ്ങളെ ഭാവനയില്‍‌പ്പോലും കണ്ടിരിക്കില്ല. ‘മഹാനായ നെഹ്രു വിഭാവനം ചെയ്ത് മതേതരത്വത്തിനെതിരാണിത്‘ എന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ ചര്‍ച്ചിക്കുന്നതു കണ്ടു ഇന്നലെ ടി.വി.യില്‍. അതേ, മുസ്ലീല്‍ ലീഗിനെപ്പറ്റി ചത്ത കുതിരയെന്നൊരുവാക്കുമാത്രം പറഞ്ഞവസാനിപ്പിച്ച അതേ നെഹ്രു. അതേവരെയില്ലാതിരുന്ന ബഹുമാനം തോന്നി നെഹ്രുവിനോട് - കോഴിയായിരുന്നെങ്കിലും കുണ്ടന്‍‌മാരെപ്പോലെ പൂവും ചൂടി നടന്നിരുന്നെങ്കിലും ഒരച്ഛന്‍ ജയിലില്‍‌നിന്നും മകള്‍ക്കയച്ച കത്തുകള്‍ വീട്ടിലിരുന്നെഴുതിയിരുന്നെങ്കിലും അഭയാര്‍ത്ഥിയായൊരു പ്രധാനമന്ത്രി അന്ന് അസാദ്ധ്യമായിരുന്നതിനാല്‍ മാത്രം ഇന്ത്യയെ ഒരിക്കലും അവസാനിക്കാത്ത സംഘര്‍ഷത്തിലേക്കു തള്ളിവിട്ടുവെങ്കിലും ഇന്ദിരയെപ്പോലൊരു ഏകാതിപധിയെ സൃഷ്ടിച്ചുവെങ്കിലും - ഒരൊന്നാന്തരം ഡെമോക്രാറ്റായിരുന്നു.

വിമോചനസമരത്തിനുശേഷം ഇത്രയും നീചമായ മറ്റൊരു കാരണത്തിന്‌ ഈ നായിന്റെ മക്കളെ തെരുവില്‍ കണ്ടിട്ടില്ല. ജനിച്ചപ്പഴേ വരിയുടഞ്ഞുപുറത്തുവന്ന പാവാടകെഎസ്സുയുക്കാരനൊക്കെ സമരത്തിനിറങ്ങിയിരിക്കുന്നു!

പണ്ട് ജയചന്ദ്രന്‍‌നായര്‍ കലാകൌമുദിയുടെ എഡിറ്റോറിയലില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കരുണാകരനെപ്പറ്റി പറഞ്ഞപോലെ “ഇവനെയൊക്കെ ഡാഷില്‍ മുക്കിയ ചൂലുകൊണ്ടടിക്കണം!“

23 comments:

ചന്ത്രക്കാറന്‍ said...

എന്റെ പ്രതിഷേധം കൂടിയാണിത്. ഒരു ജനാധിപത്യസംവിധാനത്തിന്റെ കടക്കല്‍ കത്തിവക്കുന്ന കാഴ്ച ചെറുനാരങ്ങാവെള്ളത്തിന്റെ റെസിപ്പീ മോഷ്ടിച്ചെന്നും പറഞ്ഞ് മാസങ്ങള്‍ സമരം‌ചെയ്തവര്‍ക്കൊന്നും ഒരനക്കവും ഉണ്ടാക്കുന്നില്ലെന്നത്, പ്രതീക്ഷിച്ചതെങ്കിലും ഖേദകരമാണ്.

അഞ്ചല്‍ക്കാരന്‍ said...

അക്ഷരം അഗ്നിയാണ്. എല്ലാ ജീര്‍ണ്ണതകളേയും ചാരമാക്കുന്ന അഗ്നി. ആ അക്ഷരങ്ങളെ തന്നെ ചാരമാക്കാന്‍ തുനിഞ്ഞിറങ്ങുന്ന അക്ഷരവിരോധികള്‍ കൈരളിക്ക് അപമാനമാണ്.

ഭൂരിപക്ഷവും തോല്‍ക്കണം. പഠനവും പാഠപുസ്തകവും ഉണ്ടായാല്‍ കൂടുതല്‍ മിടുക്കന്മാരുണ്ടാകും. അപ്പോള്‍ കൊടിപിടിയ്ക്കാന്‍ ആളെ കിട്ടില്ല.

ഇടതു പക്ഷം ഭരണപക്ഷത്തായതു കൊണ്ട് കോണ്‍ഗ്രസ് കുഞ്ഞന്മാര്‍ അക്ഷരങ്ങളെ കരിയ്ക്കുന്നു. പ്രതിപക്ഷത്ത് ഇടതു പക്ഷമായിരുന്നു എങ്കിലും സംഭവിക്കുക ഇതൊക്കെ തന്നെയായിരിയ്ക്കും. അക്ഷരവിരോധികള്‍ അക്ഷരവിരോധികളെ സൃഷ്ടിക്കും.

Suraj said...

ആത്മീയ ഫ്രാഡുകള്‍ക്കെതിരെ ജനം തന്നെ മുന്നോട്ടുവന്ന ഒരു കാലഘട്ടത്തില്‍ ഇത്രയും പിന്തിരിപ്പനായ ഒരു സമരം നടത്താന്‍ - അതും സകല വിധ വര്‍ഗ്ഗീയ വൈതാളികന്മാരെയും ഒരുമിപ്പിച്ചുകൊണ്ട് - നാണമാവുന്നില്ലേ യൂഡീഫിന് ?

ഈ കിഴങ്ങന്മാര്‍ക്ക് പുസ്തകം പണ്ടേ അലര്‍ജിയായതു നന്നായി. ഇല്ലെങ്കില്‍ ഇനി പരിണാമസിദ്ധാന്തവും പ്രപഞ്ചോല്‍ഭവസിദ്ധാന്തവും പഠിപ്പിക്കണ്ട, പകരം ഗീതയും ബൈബിളുമൊക്കെയെടുത്ത് ഒലത്തിയാല്‍ മതി എന്ന് പറഞ്ഞ് സമരിച്ചേനേം.

(അറിവിനും അക്ഷരത്തിനുമെതിരേ നടക്കുന്ന ഈ മുണ്ടഴിച്ചാട്ടത്തില്‍ പ്രതിഷേധിക്കാന്‍ ഒരു കരിവാരം കൂടി ആചരിക്കണം.)

nalan::നളന്‍ said...

End of history എന്നു പണ്ടാരോ പറഞ്ഞത് പ്രാവര്‍ത്തികമാക്കാന്‍ രണ്ടും കല്പിച്ചിറങ്ങിയിരിക്കുന്നു.

മതേതരത്വത്തിന്റെ ഡെഫിനിഷന്‍ മാറ്റാനുള്ള അജണ്ടയുമായി ബി.ജെ.പി.
യു. ഡി. എഫ്. ഇവരെ കടത്തിവെട്ടാനുള്ള പുറപ്പാടാണു. നവോത്ഥാനത്തില്‍ നിന്നുള്ള തിരിച്ചുപോക്കിനും മത്സരം !!!

കരിവാരമൊന്നും പ്രതീക്ഷിക്കേണ്ട. ജനാധിപത്യബോധം പെട്ടെന്നു വരാനിവിടെ മെര്‍സിഡിസ് ബെന്‍സിനു പോറലൊന്നും പറ്റിയില്ലല്ലോ.

Dinkan-ഡിങ്കന്‍ said...

ഓഫ്.ടോ

പണ്ട് വി.കെ.എന്റെ "അധികാര”ത്തിനെതിരേ ഉയര്‍ത്തിയ അതേ ആവേശം ഈ കാര്യത്തില്‍ വേണമോ എന്ന് 3 വട്ടം ചിന്തിക്കേണ്ടിയിരിക്കുന്നു. അതോര്‍ക്കാതെയാണ് തെരുവ് യുദ്ധം.

മാവേലി കേരളം said...

ചന്ദ്രക്കാരാ വളരെ നന്ദി ആ വിവാദ പേജുകളുടെ ഫോട്ടൊ നല്‍കിയതിന്.

നേരിട്ട് ഈ വിവാദ പേജുകള്‍ ഒന്നു കണ്ടിരുന്നെങ്കില്‍ എന്നു വളരെ താല്പര്യപ്പെട്ടിരിയ്ക്കയായിരുന്നു.കാരണം വെറുതെ ഒന്നിനേക്കുറിച്ചും അഭിപ്രായം പറയാന്‍ കഴിയില്ലല്ലോ

ഇതിലെന്താണ്‍് വിവാദം?

കൊളോണിയല്‍ ഭരണമവസാനിച്ചിട്ടും, ഇന്ത്യയിലെ/ കേരളത്തിലെ ജനങ്ങളുടെ സാമൂഹ്യ-സാംസ്കാരിക-ഛരിത്ര-മത-വിശ്വാസത്തെ നിയന്ത്രിച്ച്
അവരെ ദൂരെയിരുന്നു ഭരിക്കുന്നതിനുതകുന്ന ഒരു വിദ്യാഭ്യാസമായിരുന്നു അവിടുത്തെ വിദ്യാഭ്യാസം. അതിന് ഒത്താ‍ശ ചെയ്ത് ഒരു ഭരണകൂടത്തെ യാണ് അവര്‍ ഇന്ത്യയീല്‍ നിലനിര്‍ത്തിയത്.
5-60 വര്‍ഷക്കാലം ആ വിദ്യാഭ്യാസം അവിടെ നിലനിന്നതു തന്നെ ലജ്ജാവഹം.

പക്ഷെ അതിനൊരു മാറ്റം വരുകയാണ്‍് ഈ പുതിയ വിദ്യാഭ്യാസ രീതിയോട്. അതു വിജയിപ്പിക്കേണ്ടത് നാടിന്റ് നന്മയെ ലക്ഷ്യമാക്കുന്ന എല്ലാവര്‍ക്കും ഒരു പോലെ താല്പര്യമുള്ളതാകേണ്ടതാണ്‍്.

ഒരു സംരംഭം വിജയിക്കണമെങ്കില്‍ എല്ലാ ജനവിഭാഗത്തിന്റെ സഹകരണവും ആവശ്യമാണ്‍്.തെറ്റുകളുണ്ടെങ്കില്‍ കാര്യകാരണസഹിതം എതിര്‍ക്കാന്‍ പ്രതിപക്ഷത്തിനു കഴിയുമല്ലോ?

ഭരണപാര്‍ട്ടി ഇങ്ങനെയൊരു മാറ്റം കൊണ്ടൂവരുന്നതിനേക്കുറിച്ച് പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്തിരുന്നില്ലേ? അവിടെയാണ്‍് ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ കാര്യകാരണ സഹിതം പരിഹരിക്കപ്പെടേണ്ടത്.

ജനങ്ങളുടെ മുന്‍പിലല്ല. ഒരു പുതിയ പാഠ്യപദ്ധതി തങ്ങളുടെ മക്കള്‍ക്ക് നല്ലതാണോ ചീത്തയാണോ എന്നു വ്യാകുലപ്പെടുന്ന രക്ഷകര്‍ത്താക്കളെ ഇതു കൂടുതല്‍ വീഷമിപ്പിക്കുകയേ ഉള്ളു. അതു പോലെ കുട്ടികളേയും. ആതു പോലെ അദ്ധ്യാപകരേയും. ചില അദ്ധ്യാപക്രുടെ അഭിപ്രായം വായിച്ഛിട്ട് അവരൂം ഒന്നുകില്‍ രാഷ്ട്രീയ ചേരിലാണ്‍്, അല്ലെങ്കില്‍ അവര്‍ക്കീ മാറ്റങ്ങളില്‍ തങ്ങളുടെ റോളിനേക്കുറിച്ച കൃത്യമായി അറിഞ്ഞുകൂടാ എന്നുള്ളതാണ്‍് എന്റെ തോന്നല്‍.

A treacher is basically a resercher എന്നുള്ളതാണ്‍് ഈ ബോധനരീതിയുടെ പ്രത്യേകത. നോട്ട് ബൊറ്ഡിലെഴുതി,പഠിപ്പിച്ച,, ചോദ്യം കൊടുത്തു പരീക്ഷയെഴുതി അതു മാര്‍ക്കു ചെയ്തു പരിചയിച്ച ഒരദ്ധ്യാപാക സമൂഹത്തിനു തന്നെ ഈ മാറ്റം വളരെ ഭാരിച്ചതാ‍ാണ്‍്.ഒന്നോ രണ്ടൂ കൊല്ലം തന്നെ ചിലപ്പോള്‍ മതിയാവില്ല അദ്ധ്യാപകര്‍ക്ക് പഴേ ക്ലാസ് രൂം ടീച്ചറില്‍ നിന്ന് പുതിയ റിസേര്‍ച്ചറാകാന്‍. അതിനൊക്കെ ശ്രമിക്കുന്നതിനു പകരം ജനങ്ങളെ പരിഭ്രന്തരാക്കുന്ന ഈ പ്രതിഷേധം ജനാദ്ധിപത്യ മരാദയില്‍ വിശ്വസിക്കുന്ന ആര്‍ക്കും യോജിച്ചതല്ല.

ഈ പ്രതിഷേധത്തിനു തീര്‍ശ്ചയായും രാഷ്ട്രീയമായ മുഖമൂണ്ട്. പക്ഷെ അദ്ധ്യാപകരെങ്കിലും ഈ രാഷ്ട്രീയതയില്‍ നിന്നു പിന്മാ‍റി, വിദ്യാഭ്യാസത്തിന്റെ പേരില്‍ ചിന്തിക്കണം.

സമൂഹത്തിന്റെ ഭൂരിപക്ഷത്തെ അടിച്ചമര്‍ത്തി, അഥവാ അവരുടെ ക്രിയാത്മ്കതയുടെ അഭാവം മുതലെടുത്ത് സമൂഹക്കോണിയുടെ മുകളില്‍ എത്തിച്ചേര്‍ന്നവര്‍ ഈ വിദ്യാഭ്യാസത്തെ എതിര്‍ക്കും.

പക്ഷെ അവരെ എതിര്‍ത്തു തോല്പിക്കേണ്ടത് അക്ഷരം കൊണ്ട് ഉവജീവനം കഴിക്കുന്ന എല്ലാവരൂടെയും ധാര്‍മ്മിക ആവശ്യം കൂടിയാണ്‍്.

Kiranz..!! said...

ജനിച്ചപ്പഴേ വരിയുടഞ്ഞുപുറത്തുവന്ന പാവാടകെഎസ്സുയുക്കാരനൊക്കെ സമരത്തിനിറങ്ങിയിരിക്കുന്നു!

ഹ..ഹ..ഈ നൂറ്റാണ്ടിലിതിനപ്പുറമൊരു പെര്‍ഫക്റ്റ് വാചകം കണ്ടിട്ടില്ല..!

മൂര്‍ത്തി said...

ഗാന്ധിജിയുടെ പ്രതിമ കണ്ടാല്‍ സിനിമാ നടന്‍ ബെന്‍ കിംഗ്‌സ്ലി അല്ലേ എന്ന് ചോദിക്കുന്ന ടീം ആണ്....

കുറുമാന്‍ said...

ചന്ത്രക്കാരാ, പുസ്തകത്തിന്റെ പേജുകള്‍ ചേര്‍ത്തതിനു നന്ദി. ഈ ലേഖനത്തിനും.

ജാതി മത കോമരങ്ങളുറഞ്ഞ് തുള്ളട്ടെ..സത്യം എന്തെന്ന് രക്ഷിതാക്കള്‍ മക്കളെ പറഞ്ഞ് മനസ്സിലാക്കട്ടെ..നാളത്തെ തലമുറ ജാതിയും മതവും ഇല്ലാതെ പരസ്പര സ്നേഹത്തോടെ വളരട്ടെ...അത്തരം ഒരു നല്ല നാളേക്കായി നമുക്ക് കാത്തിരിക്കാം, പ്രാര്‍ത്ഥിക്കാം. ജയ് ഹിന്ദ്.(ദൈവമേ ഇതിലും ഇനി ജാതി ചിന്ത കണ്ടെത്തുമോ ആവോ)

Unknown said...

കുരുമനെ നിങല്‍ ഇവിദെ വെയില്‍ കയുകയനൊ? രജീവ് ചെലനട്ടിന്റെ ബ്ലൊഗില്‍ ഇന്‍സി പെന്ന് ഇപ്പൊ വരും. നിങക്ക് മരുപറ്റി തരന്‍. അവദെ വാ.

Soryy for the spelling mistakes. I am a slow learner. Will learn Malayalam soon.

an-e-motion said...

സ്വന്തം മോളെ ബലാത്സംഗം ചെയ്ത് കൊന്നവനെ കാലപുരിക്കയച്ച ഒരച്ഛന്‍ വീട്ടില്‍ വന്ന് പോലീസില്‍ നിന്ന് ഒളിക്കാന്‍ ഒരിടം ചോദിച്ചാല്‍ ‘നിങ്ങള്‍ ചെയ്തത് കൊലപാതകമല്ലേ, നേരെ കൊലക്കയറിലേക്ക് പോ’ എന്ന് പറയുന്ന അഭിനവ ഹരിശ്ചന്ദ്രന്മാരാണ് ബ്ലോഗിലെ മുത്തപ്പന്മാര്‍.

ഹെന്തൊരു സത്യസന്ധതയാണെന്നോ ഇവറ്റയ്ക്ക്. ഇവനുമാരും ഇവളുമാരുമൊക്കെ ചവറ്‌ മോഷ്ടിച്ചതിനും &^%%&^%&^ മോഷ്ടിച്ചതിനും കത്തിക്കയറും. ഹരികുമാറിന്റെ നെഞ്ചത്ത് കയറും. ലോബിയിംഗ് നടത്തും. ഡാഷ് വാരം കൊണ്ടാടും. ചായക്കോപ്പയിലെ കൊടുങ്കാറ്റ് ഉണ്ടാക്കും.

ഇവറ്റയോടൊക്കെ എന്ത് ജനാധിപത്യം പറഞ്ഞുകൊടുക്കാന്‍? പാരമ്പര്യമായി കിട്ടിയ കാശും ചെലവാക്കി, സോഫ്റ്റ്‌വെയര്‍ എഞ്ചിനീറിംങ്ങും മാനേജ്‌മെന്റും പഠിച്ച് വിദേശത്തുള്ള ഏതെങ്കിലും വമ്പന്‍ കമ്പനിയില്‍ ജോലിയും തരപ്പെടുത്തി. ഉണ്ണികളെ ഉണ്ടാക്കി, അവറ്റയുടെ പുറന്നാളും പൊടകൊടയും ആഘോഷിച്ച് സുഖിച്ച് മരിച്ച് പോവുന്ന ഈ വര്‍ഗ്ഗത്തിനോട് സംസാരിക്കുന്നത് തന്നെ ഒഴിവാക്കണം. നാറികള്‍.

Radheyan said...

ഇന്ന് കേരളത്തില്‍ നാഷണല്‍ കോണ്‍ഗ്രസ്സില്ല.കേരളാ കോണഗ്രസ് മാത്രമേ ഉള്ളൂ.ഉമ്മനും രമേഷും കേരളാ കോണ്‍ഗ്രസ് മാത്രമല്ലേ?


ആന്റണി,സുധീരന്‍, രവി,ആര്യാടന്‍ തുടങ്ങിയവര്‍ എന്ത് നിലപാട് എടുക്കുന്നു എന്ന് അറിയാന്‍ കൌതുകം.ഇവരൊക്കെ അറിയപ്പെടുന്ന ദേശീയന്‍‌മാരാണല്ലോ.

വിമോചനസമരമെന്ന പരമ രാഷ്ട്രീയ-മത പുലയാടലില്‍ ഉണ്ടായ ജാര സന്തതികളാണ് ഈ സമരത്തിനു പിന്നില്‍.ഇതൊരു ആസിഡ് റ്റെസ്റ്റാണ്‍.ഒരു പക്ഷെ കേരളത്തിലെ സുമനസ്സുകള്‍ ഉറച്ച് നിന്ന് ജയിക്കേണ്ട സമരം.

Kiranz..!! said...

ആന്റണി മിണ്ടുമെന്ന് വിചാരിച്ചിട്ട് പ്രത്യേകിച്ച് കാര്യമുണ്ടെന്നു തോന്നുന്നില്ല.അല്ലേലും ഇങ്ങനെയുള്ള പല കാര്യങ്ങളിലും മൌനമാണു വിദ്വാനു(മന്തനും)ഭൂഷണം എന്ന നിലക്കല്ലേ ഇച്ചായന്റെ ഇരിപ്പ്.

സുധീരന്റെ നിലപാടെന്താണെന്നറിയാന്‍ വന്‍ താല്പര്യമുണ്ട്,അല്‍പ്പമെങ്കിലും നിക്ഷ്പക്ഷമായി ചിന്തിക്കുന്ന ഒരാളങ്ങോര്‍ മാത്രേയുള്ളൂ..!

ഡാലി said...

ചന്ത്രക്കാറാ, നളാ, an-e-motion, കരിവാരം തന്നെ വേണം എന്ന് നിര്‍ബന്ധമുണ്ടോ? :)

ദേ ദിതായാലാ എപ്പോഴും കരിവാരമായാല്‍ ബോറടിക്കില്ലേ? :)

Latheesh Mohan said...

‘’വിമോചനസമരത്തിനുശേഷം ഇത്രയും നീചമായ മറ്റൊരു കാരണത്തിന്‌ ഈ നായിന്റെ മക്കളെ തെരുവില്‍ കണ്ടിട്ടില്ല. ജനിച്ചപ്പഴേ വരിയുടഞ്ഞുപുറത്തുവന്ന പാവാടകെഎസ്സുയുക്കാരനൊക്കെ സമരത്തിനിറങ്ങിയിരിക്കുന്നു! ‘’ :)

ഇതില്‍ മൊത്തത്തിലുള്ള ഒരു എസ് എഫ് ഐ ടോണിനോട് വിയോജിക്കുന്നുവെങ്കിലും, ആ ഭാഷയ്ക്ക് കയ്യടികള്‍. ചില കാര്യങ്ങള്‍ക്ക് ഇതേ ഭാഷ തന്നെ വേണം. തെറി പറയേണ്ടിടത്ത് തെറി തന്നെ പറയണം.

അഭിവാദ്യങ്ങള്‍

Umesh::ഉമേഷ് said...

വളരെ നന്നായി, ചന്ത്രക്കാറാ. ആ പാഠം വായിച്ചപ്പോള്‍ ഞാനൊക്കെ പഠിച്ചിരുന്ന കാലത്തുനിന്നു് ഇന്നത്തെ പാഠപുസ്തകം വളരെയധികം മുന്നോട്ടു പോയി എന്നതില്‍ അഭിമാനം തോന്നുന്നു.

ഒന്നുരണ്ടു തെറ്റുകള്‍ ചൂണ്ടിക്കാണിച്ചോട്ടേ:

1. പേജ് 25 സ്ഥാനം തെറ്റി കിടക്കുന്നു. പേജ് 26 ആവര്‍ത്തിച്ചിരിക്കുന്നു. ക്രമം ശരിയാക്കിയാല്‍ നന്നായിരിക്കും. കാരണം 24-)ം പേജിന്റെ അവസാനത്തില്‍ നെഹ്രു പറഞ്ഞു എന്നു പറയുന്നുണ്ടു്.

2. ഗലീലിയോയെ ആരും ചുട്ടുകൊന്നില്ലല്ലോ. ബ്രൂണോ എന്നായിരിക്കും ഉദ്ദേശിച്ചതു്, അല്ലേ?

3. അക്ഷരത്തെറ്റുകള്‍: ജന്മം (ജന്‍‌മ്മം തെറ്റാണെന്നു് അഭിപ്രായമില്ല), കുണ്ടന്മാരെപ്പോലെ.

ചന്ത്രക്കാറന്‍ said...

വളരെ നന്ദി ഉമേഷ്. “ഒരു തീപ്പന്തം \ വെന്തെരിഞ്ഞ ബ്രൂണോ” എന്ന് ആറാം‌ക്ലാസുമുതല്‍ പാടിത്തുടങ്ങിയതാണെങ്കിലും എഴുതുന്നതിനുമുമ്പ് സെര്‍ച് ചെയ്ത് ഉറപ്പുവരുത്തിയിരുന്നെങ്കിലും എഴുതിയപ്പോള്‍ ഗലീലിയോ എന്നായിപ്പോയി. എഴുതുന്നത് മെയിലായാലും ബ്ലോഗായാലും രണ്ടാമതൊന്നുകൂടി വായിച്ചുനോക്കാനുള്ള ക്ഷമയില്ലായ്മ വരുത്തുന്ന വിനകള്‍. തിരുത്തിയിട്ടുണ്ട്.

ചൂണ്ടിക്കാണിച്ച അക്ഷരത്തെറ്റുകളും തിരുത്തിയിട്ടുണ്ട്, ചിത്രങ്ങളുടെ ക്രമം ഉടനെ ശരിയാക്കണം. വീണ്ടും നന്ദി.

evuraan said...

ഇതാണോ? ആരോപണങ്ങളില്‍ തെല്ലും കഴമ്പുണ്ടെന്നു് തോന്നുന്നില്ല. പേജുകള്‍ പക‌‌ര്‍ത്തിയിട്ടതു നന്നായി, വാര്‍ത്താ കോലാഹലങ്ങളില്‍ നിന്നും ഒരു പാടു ദൂരം ഇപ്പുറത്തു തന്നെ വാസ്തവം മനസ്സിലാക്കാനായി.

ആരേലും, അധ്യാപകരുടെ ഹാന്‍ഡ് ബുക്ക് കൂടി സ്കാന്‍ ചെയ്ത് ഇട്ടിരുന്നുവെങ്കില്‍ എന്നാശിക്കുന്നു. ഇതും ലതും കൂടി ചേര്‍ത്തു നോക്കുമ്പോള്‍ ഹിഡ്ഡന്‍ അജണ്ടയുടെ മഞ്ഞ നിറം കാണാമെന്നൊക്കെയും ആരാണ്ടും പ്രസ്താവിച്ചിരുന്നു..!

ഒപ്പം, ചന്ത്രക്കാറാ, "സമാധാന റാലിക്കു വരാത്ത നായിന്റെ മക്കളെയെല്ലാം തച്ചു കൊല്ലണം" എന്ന മാതിരിയുള്ള ഭര്‍സനാ/ ഭര്‍ത്സനാ (?) രാഷ്‌‌ട്രീയത്തിനെയും വെറുക്കുന്നു. ക്ഷോഭമില്ലാതെ, സമചിത്തതയോടെ കൈകാര്യം ചെയ്തിരുന്നുവെങ്കില്‍ ഒരു പക്ഷെ ആള്‍ക്കാര്‍ ഇഷ്ടപ്പെട്ടേനെമെങ്കിലോ, അല്ലേ? (പിന്നീടു` മാറ്റിയെങ്കിലും, ആദ്യം ഇതിനു നായിന്റെ മക്കള് എന്നല്ലാരുന്നോ പേരു്..?)

ഒരു ചോദ്യം കൂടി, ഭൂരിപക്ഷത്തിന്റെ തെറ്റ്, ജനാധിപത്യത്തിന്റെ "ശരി"യാവുമോ ഇല്ലയോ?

Umesh::ഉമേഷ് said...

ചന്ത്രക്കാറന്റേതായി ഉദ്ധരിച്ചിരിക്കുന്ന "സമാധാന റാലിക്കു വരാത്ത നായിന്റെ മക്കളെയെല്ലാം തച്ചു കൊല്ലണം" എന്ന ഭാഗം ഈ പോസ്റ്റില്‍ കണ്ടില്ലല്ലോ. അതെവിടെയാണു് ഏവൂരാനേ?

evuraan said...

ഉമേഷേ,

...എന്ന മാതിരിയുള്ള ഭര്‍ത്സനാ രാഷ്‌‌ട്രീയത്തിനെയും..

ഉപമയുടെ ലക്ഷണം ഞാനങ്ങോട്ടു പറയണോ? അതീ ലേഖനത്തില്‍ നിന്നും ഉദ്ധരിച്ച വരികളല്ല. മറിച്ച്, അതു ചന്ത്രക്കാറനോടു ഞാന്‍ പറയുന്നതാണു് -> ഈ ലേഖനത്തിന്റെ ആദ്യ പോസ്റ്റ് വെര്‍ഷന്‍ ഞാന്‍ കണ്ടിരുന്നു - അന്നു തോന്നിയ അഭിപ്രായമാണു് ഞാന്‍ മുകളില്‍ പ്രകടിപ്പിച്ചത് - ലേഖകനെങ്കിലും അതു മനസ്സിലായിട്ടുണ്ടാവണം.




ഓഫ്:
ഇനി മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഒരു "വിമര്‍ശകനും"
ലേഖകനും തമ്മിലുള്ള സംവേദനാശ്രമങ്ങള്‍ക്കിടയില്‍, ഉമേഷിന്റെ അത്യന്തം പ്രതിലോമകരമായ ഇടപെടലുകള്‍ വേണ്ടാ വേണ്ടാ വേണ്ടാ.. :) ഹ ഹ

പാമരന്‍ said...

ഇതിനൊരു സല്യൂട്ട്‌.. പറേണ്ടദ്‌ പറേണ്ട പോലെത്തന്നെ പറഞ്ഞിരിയ്ക്കുന്നു..

Joseph Antony said...

പുസ്‌തകങ്ങള്‍ ചുട്ടുകരിക്കപ്പെടുന്നിടത്ത്‌ മനുഷ്യനും ചുട്ടെരിക്കപ്പെടും. ചന്ദ്രക്കാരന്റെ പ്രതിഷേധത്തില്‍ ഞാനും പങ്കുചേരുന്നു
-ജോസഫ്‌ ആന്റണി

ചന്ത്രക്കാറന്‍ said...

അഞ്ചല്‍ക്കാരന്‍, സൂരജ്‌, നളന്‍, ഡിങ്കന്‍, മാവേലികേരളം, കിരണ്‍സ്‌, മൂര്‍ത്തി, കുറുമാന്‍, an-e-motion , രാധേയന്‍, ഡാലി, ലതീഷ്‌ മോഹന്‍, ഉമേഷ്‌, ഏവൂരാന്‍, പാമരന്‍, ജോസഫ്‌ ആന്റണി - ഇവിടെ വന്നതിനും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതിനും നന്ദി.

ഈ പേയ്ജുകള്‍ സ്കാന്‍ ചെയ്തതോ അതിനു മുന്‍കൈയ്യെടുത്തതോ ഞാനല്ല, കൂടെ ജോലിചെയ്യുന്ന ഒരു സുഹൃത്തുവഴി ലഭിച്ച പേയ്ജുകള്‍ പോസ്റ്റ്‌ ചെയ്തു എന്നേയുള്ളൂ.

മാവേലികേരളം, കാര്യകാരണസഹിതം എതിര്‍ക്കാന്‍ കഴിവുള്ള ഒരു പ്രതിപക്ഷമല്ല ഇന്നുള്ളത്‌. രാഷ്ട്രീയസമരങ്ങള്‍ ഏതു പാര്‍ട്ടി പ്രതിപക്ഷത്തിരിക്കുമ്പോഴും പതിവാണ്‌, പക്ഷേ ഇന്ത്യന്‍ ഭരണഘടനക്കെതിരെ ഒരു ദേശീയപാര്‍ട്ടി സമരം ചെയ്യുന്നത്‌ ആദ്യമായിട്ടായിരിക്കും - ഭരണഘടന പരിപാവനമായ ഒന്നാണെന്നും അതിനെതിരെ ആരും സമരം ചെയ്യരുതെന്നും ഇവിടെ വിവക്ഷയില്ല, പക്ഷേ അത്‌ വിവരക്കേടുകൊണ്ടും ഇത്രമേല്‍ നിക്ഷിപ്തമായ താല്‍പ്പര്യങ്ങള്‍ക്കും വേണ്ടിയാവരുതെന്നു മാത്രം.

അടിസ്ഥാനപരമായി ഉയര്‍ന്നുവരേണ്ടുന്ന മറ്റൊരു പ്രശ്നം അധ്യാപകന്റെ നൈതികതയുടേതാണ്‌. മനസ്സിലാക്കിയിടത്തോളം കേരളത്തിലെ സ്വകാര്യ സ്കൂള്‍ അധ്യാപകരുടെ എണ്ണം സര്‍ക്കാര്‍ അധ്യാപകരേക്കാള്‍ വളരെക്കൂടുതലാണ്‌. കോഴയൊഴിച്ചുള്ള മാനദണ്ഡങ്ങളെല്ലാം ഇവരുടെ സ്വകാര്യ സ്കൂള്‍ അധ്യാപകനിയമനത്തില്‍ അപ്രസക്തമാണെന്നറിയാത്തവര്‍ ആരെങ്കിലുമുണ്ടെന്നു തോന്നുന്നില്ല. പണം കൊടുത്ത്‌, അതും എട്ടും പത്തും ലക്ഷം രൂപ, അധ്യാപകരാവുന്നവര്‍ക്ക്‌ കുട്ടികള്‍ക്ക്‌ നൈതികത ഉപദേശിക്കാന്‍ എന്ത്‌ അര്‍ഹതയാണുള്ളത്‌? നിയമനാധികാരമില്ലാത്തിടത്ത്‌ ശമ്പളം നല്‍കേണ്ട എന്ത്‌ ബാധ്യതയാണ്‌ സര്‍ക്കാരിനുള്ളത്‌? ഈ അധ്യാപകര്‍ നിലനില്‍പ്പ്‌ രാഷ്ട്രീയത്തിന്റെ ഇരകളെന്നനിലയിലുള്ള പരിഗണനയെങ്കിലും അര്‍ഹിക്കുന്നുണ്ട്‌, അവരുടെ സ്കൂള്‍ മാനേയ്ജ്മെന്റുകളോ? കേരളത്തിലെ സ്കൂള്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്നുവരേണ്ട പ്രാഥമികവിഷയങ്ങളിലൊന്ന് ഇതാണെന്നു തോന്നുന്നു.

ഡാലി, ആ ചര്‍ച്ചകള്‍ മുഴുവന്‍ വായിച്ചുവരുന്നു, മലയാളിയുടെ ഇന്റര്‍നെറ്റ്‌ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കും ആ പരിശ്രമങ്ങള്‍, നന്ദി.

ഉമേഷ്‌, പേയ്ജുകളുടെ ക്രമവും ആവര്‍ത്തനവും തിരുത്തിയിട്ടുണ്ട്‌, നന്ദി.

കൃസ്തുവിനുപോലും ചാട്ട കയ്യിലെടുത്ത്‌ അട്ടഹസിക്കേണ്ട സന്ദര്‍ഭമുണ്ടായിട്ടില്ലേ ഏവൂരാന്‍? (പെണ്ണുകേസില്‍ കുടുങ്ങിയപ്പോള്‍ കുഞ്ഞാലിക്കുട്ടി പറഞ്ഞപോലെ - "എല്ലാ പ്രവാചകന്‍മാര്‍ക്കും ഇത്തരം കഠിനപരീക്ഷണങ്ങള്‍ നേരിടേണ്ടിവവ്വിട്ടുണ്ട്‌" - കണക്കാക്കരുതേ :)) ഓരോരുത്തരോടും അവരവര്‍ക്ക്‌ മനസ്സിലാകുന്ന ഭാഷയിലല്ലേ സംസാരിക്കാനാവൂ? എതിരാളിയല്ലേ ഒരുവനെ നിര്‍ണ്ണയിക്കുന്നത്‌? ഇവറ്റകള്‍ക്ക്‌ മനസ്സിലാകുന്ന ഒരേയൊരു ഭാഷയിതാണ്‌, ഏവൂരാന്‍ നാട്ടില്‍ പഠിച്ചിട്ടുണ്ടെങ്കില്‍ മനസ്സിലാവേണ്ടതാണ്‌.

അധ്യാപകരുടെ ഹാന്‍ഡ്‌ ബുക്ക്‌ ലഭ്യമാക്കാന്‍ ശ്രമിക്കാം. പിന്നെ ടൈറ്റിലില്‍ ഏവൂരാന്‍ സൂചിപ്പിച്ച മാറ്റം മാത്രമേ ഈ പോസ്റ്റില്‍ പബ്ലിഷ്‌ ചെയ്തതിനുശേഷം വരുത്തിയിട്ടുള്ളൂ. താങ്കള്‍ സൂചിപ്പിച്ച ആദ്യ പോസ്റ്റ്‌ വെര്‍ഷനില്‍നിന്നും ഇതിനുള്ള വ്യത്യാസം ഇപ്പറഞ്ഞ ടൈറ്റിലില്‍ മാത്രമേയുള്ളൂ.