Friday, May 21, 2010

പ്രതിഷേധം - സി.ആര്‍.നീലകണ്ഠനുനേരെ കയ്യേറ്റം

സി.ആര്‍. നീലകണ്ഠനെ ഡി.വൈ.എഫ്.ഐ.ക്കാര്‍ ആക്രമിച്ചു

Posted on: 21 May 2010


പേരാമ്പ്ര: പാലേരിയില്‍ പൊതുവേദിയില്‍ പ്രസംഗിക്കാന്‍ ശ്രമിച്ച പ്രമുഖസാമൂഹിക പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠനെ ഒരു സംഘമാളുകള്‍ ആക്രമിച്ചു പരിക്കേല്പിച്ചു. മുപ്പതോളം വരുന്ന ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരാണ് അക്രമണം നടത്തിയത്. ദേഹമാസകലം പരിക്കേറ്റ അദ്ദേഹത്തെ ആസ്​പത്രിയിലെത്തിക്കാനുള്ള ശ്രമവും ഏറെനേരം അവര്‍ തടസ്സപ്പെടുത്തി.


മാതൃഭൂമി വാര്‍ത്തയാണ്, സ്വയം സൃഷ്ടിച്ചതാണോ എന്ന് എനിക്കറിയില്ല. അല്ലെന്ന ധാരണയിലാണ് ഈ പോസ്റ്റ്.

നീലകണ്ഠനെ ദേഹോപദ്രവമേല്‍പ്പിച്ചത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. ഒരാള്‍ക്ക് പറയാനുള്ളത്, അത് എന്തുമാത്രം അസംബന്ധവും വസ്തുതാപരമായി തെറ്റും പ്രതിലോമകരവും വ്യക്തിതാല്പര്യത്താല്‍ മോട്ടിവേറ്റഡ് ആണെങ്കിലും, പറയാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നതും അതിനെ ശാരീരികമായി നേരിടുന്നതും ഒരു ജനാധിപത്യസംവിധാനത്തിന് പൊറുക്കാവുന്നതല്ല.

ജനാധിപത്യം ബഹുസ്വരതയുടെയും നിരന്തരമായ തിരുത്തലുകളുടെയും കളമാണ്, അതില്‍ അന്തിമവിധിതീര്‍പ്പുകള്‍ക്കും ഇറിവോക്കബിള്‍ ആയ ഇത്തരം പ്രതികരണങ്ങള്‍ക്കും സ്ഥാനമില്ല. നാളെ നീലകണ്ഠനായിരുന്നു ശരിയെന്ന്, അതിന് ഒരു സാധ്യതയുമില്ലെങ്കിലും, കാലം പറഞ്ഞാല്‍ ഈ കൊടുത്ത തല്ലിനെ ഡി.വൈ.എഫ്.ഐ. ഏത് കണക്കില്‍ എഴുതിത്തള്ളും?

തന്റെ ജനാധിപത്യാവകാശങ്ങളെ നീലകണ്ഠന്‍ നിരന്തരമായി, തീര്‍ത്തും നിരുത്തരവാദിത്വപരമായി, ദുരുപയോഗം ചെയ്തിരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. പക്ഷേ തന്റെ അവകാശങ്ങളെ എങ്ങനെ ഉപയോഗിക്കണം എന്ന് തീരുമാനിക്കേണ്ടത് നീലകണ്ഠനാണ്, ഡി.വൈ.എഫ്.ഐ. അല്ല. നീലകണ്ഠന്റെ പ്രവര്‍ത്തനങ്ങള്‍ തീര്‍ത്തും അയാളുടെ ജനാധിപത്യാവകാശങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ്. ദുരുപയോഗം എന്ന വാക്കുതന്നെ എന്റെ വ്യക്തിപരമായ തീര്‍പ്പാണ്, ഒരു അഭിപ്രായം മാത്രം. അതിന്റെ പേരില്‍ നീലകണ്ഠനെ വിധിക്കാന്‍ എനിക്ക് അര്‍ഹതയില്ല.

നീലകണ്ഠന്‍ കേരളസമൂഹത്തോട് ചെയ്യുന്നത് ഡി.വൈ.എഫ്.ഐ. നീലകണ്ഠനോട് ചെയ്തതിലും ചെറിയ ദ്രോഹമൊന്നുമല്ല എന്ന് ഞാന്‍ കരുതുന്നു. അദ്ദേഹം പറയുന്നത് കേട്ട് പ്രതികരിക്കാതിരിക്കാനും ആ പ്രതികരണം ജനാധിപത്യപ്രതികരണങ്ങളുടെ അതിരുകള്‍ ലംഘിക്കാതിരിക്കാനും ആത്മസംയമനം കുറച്ചൊന്നും പോര എന്ന വാദം ഒറ്റനോട്ടത്തില്‍ ശരിയെന്നുതോന്നുമെങ്കിലും, ജനാധിപത്യപ്രസ്ഥാനമെന്ന് പേരില്‍ മുതലേ അവകാശപ്പെടുന്ന ഒരു യുവജനപ്രസ്ഥാനത്തിന് ഒരു വ്യക്തിയുടെ ദുരുപദിഷ്ടപൂര്‍ണ്ണമായ പ്രചാരണങ്ങളെ സമചിത്തതയോടെ നേരിടാനുള്ള രാഷ്ട്രീയപക്വത ഉണ്ടാവേണ്ടതുണ്ട്. സാംസ്കാരികഫാസിസത്തോട് നിരന്തരം പോരടിച്ച് വളര്‍ന്ന ഒരു യുവജനപ്രസ്ഥാനം തങ്ങള്‍ എന്തിനെ എതിര്‍ത്തോ അതിന്റെത്തന്നെ പ്രയോക്താക്കളായി നിലകൊള്ളുന്നത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണ്.

നീലകണ്ഠന്‍ ശാരീരികാക്രമണത്തിനിരയായതില്‍ അത്ഭുതമൊന്നുമില്ല. though not acceptable, it's understandable. നമ്മളുടെ സമൂഹം, നീലകണ്ഠനും അയാളെ ആക്രമിച്ചവരുമടക്കം, ഉന്നതജനാധിപത്യമൂല്യങ്ങളിലേക്ക് വളരെ ദൂരം യാത്ര ചെയ്യാനുണ്ട്. ആ മൂല്യങ്ങളുടെ അഭാവവും അതിന്റെ ദോഷവശങ്ങളും അനുഭവിക്കുന്നവരാണ് അയാളെ തല്ലിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും. രാഷ്ട്രീയസമൂഹത്തിലെ ജനാധിപത്യമൂല്ല്യങ്ങളുടെ അഭാവത്തിനോ ഇടിവിനോ അതിലെ ഒരു ഫ്രാക്ഷനെ മാത്രം ഉത്തരവാദിയാക്കുന്നതില്‍ അര്‍ത്ഥമൊന്നുമില്ല. കേരളസമൂഹത്തിലെ സാംസ്കാരികഫാസിസം ഡി.വൈ.എഫ്.ഐ.യില്‍ നിന്ന് തുടങ്ങി അവരില്‍ത്തന്നെ അവസാനിക്കുന്നതാണെന്ന മട്ടിലുള്ള പ്രതികരണങ്ങള്‍ പുര കത്തുമ്പോഴുള്ള വാഴവെട്ടലേ ആകൂ.

ഡി.വൈ.എഫ്.ഐ. നടത്തിയെന്ന് റിപ്പോര്‍ട് ചെയ്യപ്പെട്ടിട്ടുള്ള ശാരീരികാക്രമത്തെ ശക്തിയായി അപലപിക്കുകയും അതില്‍ പ്രതിഷേധിക്കുകയും ചെയ്യുന്നു.

30 comments:

Calvin H said...

യോജിപ്പ്

Radheyan said...

Though not acceptable, it is understandable---signed.

ബിജുകുമാര്‍ alakode said...

ചന്ത്രക്കാരന്റെ അഭിപ്രായത്തോട് പൂര്‍ണമായും യോജിയ്ക്കുന്നു. നീലാണ്ടന്‍ എത്ര പ്രകോപനപരമായി പറഞ്ഞാലും മര്‍ദ്ദനം അംഗീകരിയ്ക്കാനാവില്ല. പിന്നെ അവിടെ എന്താണ് നടന്നത് എന്നത് അവിടെ ഉണ്ടായിരുന്നവര്‍ക്ക് മാത്രമേ ശരിയാ‍യി അറിയൂ. ഇടതു പക്ഷത്തിനെതിരെ കിട്ടുന്ന ഏതു വടിയും എടുത്ത് പൂശാന്‍ തയ്യാറായിരിയ്ക്കുന്ന മാധ്യമസിണ്ടിക്കേറ്റിന് പുതിയൊരെണ്ണം കൂടി.ഇനി താമസിയാതെ നീലാണ്ടന്റെ ഫാസിസ്റ്റ് വിരുദ്ധ പുരാണം കേള്‍ക്കാം. ഇയാളുടെ വാചകമടി ടി.വി.യില്‍ കൂടി കണ്ടാല്‍ ഒരു മാതിരിപ്പെട്ടവര്‍ക്കൊക്കെ ചൊറിച്ചില്‍ വരുമെന്നതു സത്യം മാത്രം.
അനാവശ്യമായ പബ്ലിസിറ്റിയാണ് ഈയൊരു സംഭവത്തിലൂടെ നീലാണ്ടന് കിട്ടിയത്. സത്യത്തില്‍ ഈ “മര്‍ദനം” ഇയാള്‍ക്ക് ലോട്ടറിയടിച്ചപോലായി.

Suraj said...

ബുദ്ധിക്കു സ്ഥിരതയില്ലാത്ത ഒരു സാധുവിനെ അയാളുടെ അഭിപ്രായപ്രകടനത്തിന്റെ പേരില്‍ കൈയ്യേറുക വഴി നാണം കെട്ടിരിക്കുന്നു ഡിഫി.ഇവര്‍ ഇനി ഊളമ്പാറയിലെയും കുതിരവട്ടത്തെയുമൊക്കെ ആശുപത്രികളില്‍ പിച്ചും പേയും പറഞ്ഞുനടക്കുന്ന സ്കീറ്റ്സോഫ്രെനിക്കുകളെയും കൈവയ്ക്കുന്ന കാലം വിദൂരമല്ല. നാണമില്ലല്ലോ രാമകൃഷ്ണാ !
ഈ കൈയ്യേറ്റത്തില്‍ ശക്തിയായി പ്രതിഷേധിക്കുന്നു.

Anonymous said...

നീലാണ്ടന് അടി കിട്ടിയിട്ടുണ്ടെങ്കില്‍ .....!???
ഇത്തരം പെക്കൊലങ്ങളെ മറ്റെന്താണ് ചെയ്യണ്ടത്....? ബുദ്ധിജീവിയ്ന്നു നടിച്ചു ഈ മാരണം പിടിച്ചവന്‍ കാണിക്കുന്ന വൃത്തികേടുകള്‍ അതിര് കടക്കുമ്പോള്‍ സമൂഹം ചിലപ്പോള്‍ രൂക്ഷമയോക്കെ പ്രതികരിചെന്നു വരും... ചാനല്‍ചാനല്‍കൂട്ടിലിരുന്നും ചില പിയിന്കിളി പത്രങ്ങളിലും ഇതിയാന്‍ തട്ടിവിടുന്നതോന്നിയസങ്ങള്‍, ജനങ്ങളുടെ ഇടയില്‍ വന്നു നിന്ന് അലച്ചാല്‍ ചിലപ്പോള്‍ വിവരം അറിയും. ഇന്ജതി ഇനങ്ങള്‍ ഇനിയും നാട്ടില്‍ ഉണ്ട് ചാനല്‍ പയിതെങ്ങളും അവരുടെ എച്ചില്‍ നക്കികളും മറ്റുമായി.., ഇ അടി അവര്‍ക്ക് കൂടെ ഒരു പാടമാവണം....

നിലന്ടനോടെ ഇയിടെ ഒരു മാതൃഭൂമി അഭിമുഘത്തില്‍ ചോദിച്ചു , സോളിടാരിടിയുടെ വിദേശ ഫണ്ടിങ്ങിനെ കുറിച്ച് എന്താണ് താങ്കള്‍ പറയുന്നത് ?? ..., ""അതൊന്നും എനിക്ക് അന്വേഷിക്കേണ്ട കാരിയമില്ല"" എന്ന് ഉടെനെ ഒറ്റ ശുവാസതില്‍ മറുപിടി ...!. അടി പോട്ടണ്ടേ സമയം അന്നേ അതിക്രമിച്ചിരുന്നു ..ഇ വായാടിക്ക് !!! നാലു കാശിനു വേണ്ടി പുന്ന്യളെന്റെ വേഷം കെട്ടി നടക്കുന്ന ഇ ദിക്ചെനിയുടെ സേവകേനെ പൊതുജന സമക്ഷം വിചാരണ ചെയ്തു കൊണ്ട് ബാക്കി വരുന്ന എല്ലാ കപടവിപ്ലവതെമ്മടികള്‍ക്കും ബാധകമാവുന്നതരത്തില്‍ ഒരു മാലിന്യ സംസ്കരണ പാരിപടിക്കി കേരള ജനത മുന്നോട്ടു വരണം..

N.J Joju said...

ജനാധിപത്യത്തിന്റെ അന്ത്യവും മാടമ്പത്തിന്റെ ഉദയവും....അല്ലേ ചന്ത്രക്കാരാ. “കുഞ്ചന്റെ രാജാവു ഡി വൈ എഫ് ഐ ആയിരുന്നെകില്‍”. സി.ആര്‍ നീലകണ്ഠനെതിരെ നടത്തിയ കയ്യേറ്റത്തില്‍ പ്രതിഷേധിയ്ക്കുന്നു. ജനാധിപത്യം എന്താണെന്നു പലരും പഠിയ്ക്കേണ്ടിയിരിയ്ക്കുന്നു. മനോരമയില്‍ നീലകണ്ഠന്റെ തന്നെ വാക്കുകളില്‍ വീഡിയോ ഉണ്ട്.

Calvin H said...

ജോജുവേ,
ഡിഫിയെ ചീത്ത പറഞ്ഞോ, പക്ഷേ നീലാണ്ടനെ കുഞ്ചനോട് ഉപമിച്ച് കുഞ്ചനെ അപമാനിക്കരുത്

Anonymous said...

മർദ്ദിത പക്ഷത്ത് നില്ക്കുമ്പോൾ പരിസ്ത്ഥിതിയെ വേരോടെ പിഴുതെടുക്കുമ്പോൾ, അതിനെതിരെ നില്ക്കുമ്പോൾ അടി മാത്രമല്ല തെറിയും കേൾക്കേണ്ടിവരുമെന്ന് മേലെയുള്ള അഭിപ്രായം വായിച്ച്പ്പോൾ അറിയുന്നു.

ചന്ത്രക്കാറന്‍ said...

ജോജൂ, ഇനി ഞാന്‍ ഡി.വൈ.എഫ്.ഐ.യും കുഞ്ചന്റെ രാജാവും തമ്മിലുള്ളതും കുഞ്ചനും നീലകണ്ഠനുമായുള്ളതുമായ വ്യത്യാസങ്ങള്‍ പറയണം, ഡി.വൈ.എഫ്.ഐ. ഇന്നുവരെ നടത്തിയിട്ടുള്ള സാംസ്കാരികഫാസിസ്റ്റ് വിരുദ്ധസമരങ്ങളെപ്പറ്റി പറയണം, നീലകണ്ഠന്‍ തലക്കുവെളിവില്ലാതെ വിളിച്ചുപറയുന്നതൊക്കെ ഓരോന്നായി എടുത്ത് വിശദമായി വിചാരണ ചെയ്യണം, എന്നിട്ട് രാഷ്ട്രീയമായി എന്തുകൊണ്ട് ഇതുരണ്ടും വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് തെളിയിക്കണം. അപ്പോള്‍ ജോജുവിന് വന്ന് വല്ല കായേന്റെയോ മാര്‍പ്പാപ്പയുടേയോ ഉദാഹരണം പറഞ്ഞ് ചോദിച്ച ചോദ്യങ്ങളെപ്പറ്റിയോ കിട്ടിയ ഉത്തരങ്ങളെപ്പറ്റിയോ ഒരക്ഷരം മിണ്ടാതെ അങ്ങ് ഊരാം. ഉന്നയിച്ച പ്രശ്നങ്ങളോ ചര്‍ച്ചാവിഷയമോ ആയി ഒരു ബന്ധവുമില്ലാതെ ഇതുപോലെ കഴിഞ്ഞ പോസ്റ്റിലോ വേറെയെവിടെയെങ്കിലുമോ പറഞ്ഞ ഒരു കമന്റിലെ ഒരു വാചകത്തില്‍ ഒരു വാക്കും വേറൊരു വാചകത്തിലെ കുത്തും മൂന്നാമതൊരു കമന്റിലെ കോമയും പെറുക്കിയെടുത്ത് വല്ലതും വിളിച്ചുപറഞ്ഞ് സഹോദരന്‍ സ്ഥലം കാലിയാക്കുമ്പോള്‍ കുത്തിപ്പിടിച്ചിരുന്ന് ഇതെല്ലാം എഴുതിയുണ്ടാക്കിയ ഞാനാരാവും?

അതുകൊണ്ട് സഹോദരന്‍ സര്‍ക്കാസിക്കാതെ ഡി.വൈ.എഫ്.ഐ.യുടേയും നീലകണ്ഠന്റെയും കുഞ്ചന്റെയും കുഞ്ചന്റെ രാജാവിന്റെയുമൊക്കെ ചരിത്രം തപ്പിയെടുത്ത് കുത്തിയിരുന്ന് വായിച്ച് പായന്റ് പായന്റായി പറഞ്ഞ് ചര്‍ച്ചക്ക് വരൂ. അല്ലാതെ വല്ല ചോദ്യോം എറിഞ്ഞ് മൂടും തട്ടി പോകുന്നവര്‍ക്ക് മെനക്കെട്ട് മറുപടി കൊടുക്കുന്ന പരിപാടി നമ്മള് പണ്ടേ നിര്‍ത്തി. വിഷയത്തിന്റെ ഇടക്ക് സര്‍ക്കാസം മനസ്സിലാക്കാം, കഷായത്തിന് ഇത്തിരി മേമ്പൊടിയൊക്കെ ആവാം. പക്ഷേ മേമ്പൊടി മാത്രം കയ്യില്‍ വച്ച് വല്ലവന്റെയും കഷായത്തില്‍ കലക്കി ഞാനും അവനും കൂടി കഷായവും മേമ്പൊടിയും ഉണ്ടാക്കിയെന്ന് പറയുന്ന പരിപാടിക്കുള്ള ചൂട്ടുപിടിക്കല്‍ നമ്മള് നിര്‍ത്തി.

ഇനി ഡി.വൈ.എഫ്.ഐ.യും കഴിഞ്ഞ പോസ്റ്റിലെ എന്‍.എസ്.എസ്സിനേയും താരതമ്യപ്പെടുത്താനാണെങ്കില്‍ അതിനും ഈ സര്‍ക്കാസം പോര. എന്‍.എസ്.എസ്സിന്റെ ജനപക്ഷ സമരങ്ങളുടെയും സാംസ്കാരികഫാസിസത്തിന്റെ ഘട്ടങ്ങളിലെടുത്ത നിലപാടുകളുടേയും ഡി.വൈ.എഫ്.ഐ യുടെ അതേ വിഷയങ്ങളിലേയും നിലപാടുകളേയും താരതമ്യപ്പെടുത്തി കമന്റോ പോസ്റ്റോ ഇട്ട് ഓരോന്നായി ജോജു തെളിയിക്കണം, എന്നിട്ട് അതിനുമേല്‍ ചര്‍ച്ചക്ക് വിളിക്കണം. അല്ലാതെ ചുമ്മാ വന്ന് സൌകര്യം പോലെ കുഞ്ചന്‍ തുള്ളല്‍ ഡി.വൈ.എഫ്.ഐ. രാജാവ് ഫാസിസം എന്നൊക്കെ പറഞ്ഞിട്ടുപോയാല്‍ ജോജു സര്‍ക്കാസിച്ചതിലൊന്നും കാര്യമില്ല എന്ന് തെളിയിക്കാനുള്ള പണി മ്മള് ഏറ്റെടുക്കില്ല.

അനില്‍@ബ്ലോഗ് // anil said...

പ്രസംഗിക്കുന്നവരെ തല്ലുന്നതിനോട്‌ യോജിപ്പില്ലാത്തതിനാല്‍ പ്രതിഷേധത്തില്‍ ചേരുന്നു.

Anonymous said...

അടിച്ചു കാലുപോളിക്കണം... എന്നാലേ എവെനോക്കെ ദിവേസേനെ പൌടരും പൂശി ചാനലുകളിലെ അന്തിച്ചര്ച്ചക്ളില്‍ പോയി ഇരുന്നു അപ്പോസ്തലന്‍ ചമയുന്ന പണി നിര്‍ത്തു...! അങ്ങിനെ കേരള ജനതയും രക്ഷപെടും ...

N.J Joju said...

സുഹൃത്തേ ചന്ത്രക്കാരാ, വിചിത്രകേരളത്തെ കുഞ്ചനോടൂം നാരായണപ്പണിക്കരെ കുഞ്ചന്റെ രാജാവിനോടും ഉപമിച്ചപ്പോള്‍ ഇല്ലാത്തെ വൈക്ലബ്യം ഇപ്പോള്‍ എങ്ങിനെ വന്നു.ഏതായാലും വന്നതു വന്നു.

ഈ വിഷയത്തിലുള്ള എന്റെ പോയിന്റ്:
1. നീലകണ്ഠനോടു ചോയിപ്പീല്ല.
2. നീലകണ്ഠനെ തല്ലിയതില്‍ പ്രതിഷേധിയ്ക്കുന്നു.
3. എതിരഭിപ്രായത്തെ വച്ചുപൊറുപ്പിയ്ക്കാത്ത സ്റ്റാലിനിസത്തെ ഞാന്‍ എതിര്‍ക്കുന്നു. (ചെയ്യുന്നതാരായാലും)
4. നീലകണ്ഠന്റെ പ്രസംഗം ക്രമസമാധാനത്തിനു സമുദായസൌഹാര്‍ദ്ദത്തിനോ വിഘാതമാവാത്തിടത്തോളം കാലം അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ പ്രകടിപ്പിയ്ക്കാനുള്ള അവകാശമുണ്ട്. 5. നിയമവിരുദ്ധമായ അഭിപ്രായപ്രകടനങ്ങളെ നിയമപരമായി നേരിടണം.

നിസ്സഹായന്‍ said...

ബുദ്ധിക്കു സ്ഥിരതയുള്ള സക്കറിയയ്ക്കായാലും സ്ഥിരതയില്ലാത്ത നീലാണ്ടനായാലും കൃത്യസമയത്ത് അടികൊടുക്കാനുള്ള അവകാശം ഡി.വൈ.എഫൈയ്ക്കു തന്നെ അവകാശപ്പട്ടതാണ്. അതില്‍ കൈവെയ്ക്കാന്‍ മറ്റാരെയും അനുവദിക്കുന്നതല്ല. വിപ്ലവപശ്ചാത്തലമൊരുക്കുന്നതിനിടയില്‍ വരുന്ന ശകുനം മുടക്കികളെ വേറെ ആരു കൈകാര്യം ചെയ്യും ?

Anonymous said...

ബുദ്ധിക്കുസ്ഥിരതയില്ലാത്ത,നീലാണ്ട സ്വഭാവമുള്ള,ബ്ലോഗിലെ ചില ചോരിയന്മാരെയും അടിച്ചു ശരിപ്പെടുത്താനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.!

Anonymous said...

ആക്രമണത്തെ ശക്തിയായ ഭാഷയില്‍ എതിര്‍ക്കുന്നു,പ്രതിഷേധിക്കുന്നു.

ഷാജി ഖത്തര്‍.

Muhammed Shan said...

പ്രതിഷേധിക്കുന്നു..

ചന്ത്രക്കാറന്‍ said...

ജോജൂ, എനിക്ക് വൈക്ലബ്യമോ മലബന്ധമോ ഉണ്ടായ്ക്കോട്ടെ, അതിനെക്കുറിച്ച് താങ്കള്‍ വിഷമിക്കണ്ട. മുന്നോട്ടുവച്ച ലോജിക്കിനെ ഡിഫന്റ് ചെയ്യാന്‍ കയ്യില്‍ വല്ലതുമുണ്ടോ? കുര്‍ബാന കൈക്കൊള്ളപ്പാടല്ലോ ഇത്, സഹോദരന്‍ പറയുന്നത് അങ്ങനെയങ്ങ് വിഴുങ്ങാന്‍.

"4. നീലകണ്ഠന്റെ പ്രസംഗം ക്രമസമാധാനത്തിനു സമുദായസൌഹാര്‍ദ്ദത്തിനോ വിഘാതമാവാത്തിടത്തോളം കാലം അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ പ്രകടിപ്പിയ്ക്കാനുള്ള അവകാശമുണ്ട്."

അദ്ദാണ്! അവടെയാണ് മൊത്തം കളി കിടക്കുന്നത്. പുറത്തുള്ളവര്‍ക്ക് പ്രകോപിപ്പിക്കാമെന്നേയുള്ളൂ, സമുദായസൌഹാര്‍ദ്ദം എപ്പോ പൊളിക്കണമെന്ന് സമുദായങ്ങളാണല്ലോ തീരുമാനിക്കുന്നത്. അപ്പോള്‍ സമുദായസൌഹാര്‍ദ്ദം എന്നു പറയുന്നത് നമ്മടെ കക്ഷത്തിരിക്കുന്ന സാധനമാണ്. ഒരാളുടെ അഭിപ്രായം സമുദായസൌഹാര്‍ദ്ദത്തിന്, അതായത് നമ്മടെ സ്വന്തം താല്‍പ്പര്യത്തിന്, വിഘാതമാവാത്തിടത്തോളം അയാള്‍ക്കത് പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് അല്ലേ? അത് ഏത് ഭരണഘടന പറയുന്നതാണത്? സമുദായതാല്‍പര്യം എന്നൊരു വാക്കും അതിനുവേണ്ടി വ്യക്തി സ്വന്തം അവകാശങ്ങളെ ബലികഴിക്കണമെന്നും ലോകത്തിലെ(വല്ല സൌദി അറേബ്യയും പൊക്കിപ്പിടിച്ച് വന്നേക്കരുത്, മനുഷ്യന് വേറെ പണിയുണ്ട്!) ഏത് ഭരണഘടനയിലുണ്ട്? ഭരണഘടന് ഇന്ത്യന്‍ പൌരന് ഉറപ്പുനല്‍കുന്ന മൌലികാവകാശങ്ങളെപ്പറ്റി സഹോദരന് വല്ല ധാരണയുമുണ്ടോ എന്ന് എനിക്കറിയില്ല, എന്തായാലും ഭരണഘടന വ്യക്തിക്ക് മാത്രമേ മൌലികാവകാശങ്ങള്‍ ഉറപ്പുനല്‍കുന്നുള്ളൂ, അല്ലാതെ സംഘടിതമതങ്ങള്‍ക്കോ ജാതികള്‍ക്കോ അത്തരം മറ്റേതെങ്കിലും സംവിധാനങ്ങള്‍ക്കോ മൌലികാവകാശങ്ങളില്ല.

ഒരാള്‍ സംസാരിക്കുന്നത് ക്രമസമാധാനത്തിനോ സമുദായസൌഹാര്‍ദ്ദത്തിനോ കാരണമാകുമോ അല്ലയോ എന്ന് അയാള്‍ക്കെങ്ങനെ പ്രവചിക്കാനാവും? ഒരു അഭിപ്രായം കൊണ്ട് തകരുന്ന മത-സാമുദായിക സൌഹാര്‍ദ്ദത്തിന് അഭിപ്രായം പറയുന്നവന്‍ എങ്ങനെ ഉത്തരവാദിയാകും? ആരുടെ താല്‍പ്പര്യത്തിന് വിരുദ്ധമായാലും ഏതവന്റെ ക്രമസമാധാനം തകര്‍ന്നാലും വ്യക്തിയുടെ സ്വാതന്ത്ര്യമാണ് ജനാധിപത്യത്തില്‍ പ്രസക്തം. അവകാശങ്ങളെപ്പറ്റി പറയുമ്പോള്‍ സമുദായത്തിന്റെ വികാരങ്ങളെപ്പറ്റി ഒരു വാക്ക് ഭരണഘടന പറയുന്നില്ല. അഭിപ്രായസ്വാതന്ത്ര്യം ഉപയോഗിക്കുന്നവന്റെ ബാദ്ധ്യതയല്ല അത് ക്രമസമാധാനപ്രശ്നമുണ്ടാക്കുമോ സമുദായതാല്‍പ്പര്യം സംരക്ഷിക്കുമോ എന്നൊക്കെ പരിഗണിക്കേണ്ടത്. ക്രമസമാധാനപ്രശ്നമുണ്ടായാല്‍ കൈകാര്യം ചെയ്യേണ്ടത് സ്റ്റേയ്റ്റിന്റെ കടമയാണ്, സമുദായവികാരമോ സൌഹാര്‍ദ്ദമോ വ്രണപ്പെട്ടാല്‍ വല്ല രോഗശാന്തിശുശ്രൂഷ നടത്തുകയോ തൂങ്ങിച്ചാകുകയോ ചെയ്തോണം. അഭിപ്രായപ്രകടനങ്ങള്‍ ഏതെങ്കിലും സമുദായത്തിന്റെ വികാരമോ വൃഷണമോ വ്രണപ്പെടുത്തുന്നുണ്ടെങ്കില്‍ ചികിത്സ വേണ്ടത് അവര്‍ക്കാണ്, അഭിപ്രായം പറയുന്നവനല്ല. പകര്‍ച്ചവ്യാധി പകരാതിരിക്കാന്‍ രോഗിയെയാണ് ഐസലേയ്റ്റ് ചെയ്യേണ്ടത്, രോഗം പകരാതിരിക്കാന്‍ രോഗമില്ലാത്തവരെ പിടിച്ച് ആശുപത്രിയിലടക്കുകയല്ല ചെയ്യുക.

ആരുടെയെങ്കിലും, മതമായാലും കൊള്ളാം ഡി.വൈ.എഫ്.ഐ.ആയാലും കൊള്ളാം, വികാരം വ്രണപ്പെട്ടെങ്കില്‍ സ്വയം പോയി ചികിത്സ തേടിക്കൊള്ളണം. വ്രണപ്പെട്ട വികാരത്തെ ചികിത്സിക്കുന്നത് പൊതുസമൂഹത്തിന്റെ ബാദ്ധ്യതയല്ല.

ഇനി പതിവുപോലെ ഇതുമായി ഒരു ബന്ധവുമില്ലാത്തെ എന്തെങ്കിലും കൊണ്ടുവന്നേക്കണം, കേട്ടോ ജോജൂ.

ജിവി/JiVi said...

ഒന്നര പതിറ്റാണ്ട്മുമ്പ് പറശ്ശിനിക്കടവിലെ പാവം പാമ്പുകളെ ചുട്ടുകരിച്ചവരാണ് ഡിഫിക്കാര്. ഇപ്പോള് ഉഗ്രവിഷജീവിയായ നീലാണ്ടനെ അവര് ലഘുവായി തല്ലിവിട്ടതല്ലേയുള്ളൂ. മാത്രമല്ല, അന്ന് വിജയന്മാഷെപ്പോലുള്ളവര് ന്യായീകരണവുമായി രംഗത്തുണ്ടായിരുന്നെങ്കില് ഇന്ന് ഒരു പാര്ട്ടി കേന്ദ്രവും ഇതിനെ ന്യായീകരിക്കുന്നില്ല. ഡിഫിയും സി പി എമും വളര്ന്നിരിക്കുന്നു. മറ്റ് പാര്ട്ടികള് വെറും പാവങ്ങളെ ചവിട്ടിക്കൊല്ലുന്ന അവസ്ഥയിലേക്ക് കടന്നു എന്നുകൂടി ഓര്ക്കണം. പക്ഷെ ഡിഫി ഇനിയും വളരേണ്ടിയിരിക്കുന്നു. നീലാണ്ടനെപ്പോലും തല്ലാന് തോന്നാത്ത ഒരു കാലം ഒരുപക്ഷെ ഒരിക്കലും ഉണ്ടാവാനാടിയില്ലാത്ത ഐഡിയല് ജനാധിപത്യകാലമാവാം. എന്നാലും അതിലേക്ക് വളരാനുള്ള ശ്രമം നടത്തേണ്ടതുതന്നെ.

Unknown said...

ജീവിക്ക് ഒരു സല്യൂട്ട്.സത്യമാണ്, വിജയന്മാഷ് എത്ര ശക്തമായാണ് അന്ന് പറഞ്ഞത് ഇഴജന്തുന്ക്കളെക്കാളും പ്രാധാന്യം മനുഷ്യജീവനുന്ടെന്നു, സ്നേക്ക് പാര്‍ക്ക് ആക്രമത്തിനു അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് വിജയന്‍മാഷ്‌ പറഞ്ഞത് ഇപ്പോഴും ഞങ്ങള്‍ മലബാരുകാര്ടെ കാതില്‍ അലയടിക്കുന്നു. എത്ര ഉറക്കെ ആണ് അന്ന് വിജയന്മാഷ് പുരോഗമന 'ടീമിനെ' സംരക്ഷിച്ചത്. നായനാര്‍ എപ്പോഴും തന്റെ ടീമിനെ സംരക്ഷിച്ചപോലെ (കട് : പിണറായി വിജയന്‍).മരക്കവിതയും പാമ്പ്‌ കവിതയും എഴുതിയ സുഗതയെ എത്ര 'സുന്ദരമായി' പ്രധിരോധിച്ച്ചു വിജയന്‍മാഷ്‌. സംശയമില്ല, ഡിഫി, അന്നത്തെതില്‍നിന്നും ഒരുപാടു വളര്‍ന്നു, വിജയന്മാഷുടെ അഭാവത്തില്‍.(വല്ലതും മനസ്സിലാവുന്നോ ജമാത്ത്‌ മാധ്യമാക്കാരാ,മുനീര്‍ വിഷന്കാരാ, വീരഭൂമിക്കാരാ )

ചാർ‌വാകൻ‌ said...

സ്വന്തമായി അഭിപ്രായമുണ്ടാവുകയും,പ്രതിരോധ പ്രവർത്തനത്തിൽ ജനപക്ഷത്തു(അസംഘടിത)നിന്നു സംസാരിക്കുന്നത് വട്ടാണന്നു(സത്യമല്ലെ..? കെൽട്രോണിലെ ഇഞ്ചിനീരുദ്യോഗവുമായി ,അടങ്ങിയൊതുങ്ങി കഴിയാനുള്ള)കരുതാനാണ് ന്യായം.ഡോ.സൂരജു പോലും അങ്ങനെ കരുതുന്നു.ചിലർക്ക് അങ്ങേർ ചാനലിൽ വരുന്നതാണ് പ്രശ്നം.ഏതായാലും തല്ലുകിട്ടെണ്ടയാൾ തന്നെ.ഫാസിസ്സം ഏതൊക്കെ വഴികളിലൂടെ സഞ്ചരിച്ചാണ്,ഒരുതലമുറയെ കടത്തിക്കൊണ്ടു പോവുന്നത്.
ഏതിനും പരിഹാരം ‘തല്ലാ‘വുന്ന കാലം.എൺപതുകൾ മുതൽ തുട്ങ്ങിയ പരിസ്ഥിതി പ്രവർത്തകരുടെ പ്രതിരോധം ഇന്നും അടിച്ചൊതുക്കാനാകാത്തതിൽ നിരാശരാണ് മുഖ്യ രാഷ്റ്റ്രീയ കക്ഷികളെല്ലാം.മാനസ്സികമായും,ശാരീരികമായും നിർവീര്യമാക്കപ്പെടുന്ന ഇത്തരം വ്യക്തിത്വങ്ങളോട് കമന്റിൽ കണക്കുതീർക്കുന്നവരോട് എന്താണ് പറയുക.കഷ്ടം.

കാവലാന്‍ said...

സാംസ്കാരികകേരളത്തെ തല്ലിനന്നാക്കാന്‍ മെനക്കെട്ടിറങ്ങിയിരിക്കുന്ന ഡിഫിക്കാര്‍ക്ക് അഭിനന്ദനങ്ങള്‍.

ഷൈജൻ കാക്കര said...

വേദിയറിഞ്ഞ്‌ പ്രസംഗിക്കണമെന്ന തിട്ടൂരം സംസ്ഥാനമറിഞ്ഞ്‌ പ്രസംഗിക്കണമെന്നും മനസ്സിലാക്കുക!!!

നിസ്സഹായൻ പറഞ്ഞപോലെ “ബുദ്ധിക്കു സ്ഥിരതയുള്ള സക്കറിയയ്ക്കായാലും സ്ഥിരതയില്ലാത്ത നീലാണ്ടനായാലും കൃത്യസമയത്ത് അടികൊടുക്കാനുള്ള അവകാശം ഡി.വൈ.എഫൈയ്ക്കു തന്നെ അവകാശപ്പട്ടതാണ്.”

ജനാധിപത്യത്തിന്റേയും അഭിപ്രായസ്വാതന്ത്ര്യത്തിന്റേയും പരിധിയിൽ ന്ന്നുകൊണ്ടുള്ള നീലാണ്ഠന്റെ പ്രവർത്തികളെ ഡിഫിയുടെ ഫാസിസ്റ്റ്‌ രീതികളുമായി (അക്രമ സംഭവം) താരതമ്യം ചെയുന്നത്‌ ശരിയല്ല എന്നുകൂടി പറഞ്ഞുകൊള്ളട്ടെ.

Anonymous said...

തങ്ങളുടേതല്ലാത്ത,തങ്ങള്‍ക്കു യോജിപ്പില്ലാത്ത അഭിപ്രായം പറയുന്നവരെ തല്ലണം എന്നു പറയുന്നതിനെയാണ് നാം ഫാഷിസം എന്നു വിളിക്കുന്നത്. മാര്‍ക്സിസ്റ്റുകള്‍ക്കും സംഘ് പരിവാര്‍സംഘടനകള്‍ക്കുമാണ് ഈ ഏനക്കേട് കൂടുതല്‍.ജനാധിപത്യം എന്ന ആശയത്തെ സൈദ്ധാന്തികമായിത്തന്നെ അംഗീകരിക്കാത്തവരാണിത്തരക്കാര്‍.നീലകണ്ഠനെന്നല്ല ആരെയും തല്ലിയേ ഒതുക്കാനാവൂ എന്നു വരുന്നത് ആശയപരമായി അത്തരക്കാരെ നേരിടാനുള്ള കെല്പില്ലാത്തതുകൊണ്ടാണ് വാസ്തവത്തില്‍.അവരോട് സഹതപിക്കയാണു ചെയ്യേണ്ടത്.

ബിജുകുമാര്‍ alakode said...

ചന്ത്രക്കാരന്റെ പൊസ്റ്റിന്റെ അന്തസത്തയെ അംഗീകരിയ്ക്കുന്നുവെങ്കിലും, അദ്ദേഹത്തിന്റെ പോസ്റ്റ് വായിച്ചാല്‍ ചിലര്‍ക്കൊക്കെ തോന്നുന്നത് ഡിഫിക്കാര്‍ സംസ്ഥാനക്കമ്മിറ്റിയുടെ തീരുമാനപ്രകാരം നീലാണ്ടനെ തല്ലിയെന്നാണ്.
പ്രാദേശികമായി ചിലരുടെ പ്രവര്‍ത്തികള്‍ ഒരു സംഘടനയുടെ ചുമലില്‍ വച്ചുകെട്ടി ഫാസിസം കാണുന്നവര്‍ എല്ലാക്കാര്യത്തിലും അങ്ങനെ കാണാന്‍ തയ്യാറാകുമോ?
ചില പുസ്തകങ്ങള്‍ , ചില കാര്‍ട്ടൂണുകള്‍ എന്നിവയെ ചില സംഘടനകള്‍ നേരിട്ടതു നാം കണ്ടിട്ടുണ്ട്. അതൊക്കെ ഫാസിസം തന്നെയെന്ന് അംഗീകരിയ്ക്കാമോ?
വിവേകമില്ലാത്ത ചിലരുടെ പ്രവര്‍ത്തിയെ ഡിഫി ഇതുവരെ ന്യായീകരിച്ചതായി കേട്ടില്ല. പിന്നെന്തിന് അവരുടെ പുറത്ത് കുതിര കയറുന്നു? ജനാധിപത്യ വിശ്വാസികള്‍ ആ നിലപാട് എല്ലാക്കാര്യത്തിലും ഉയര്‍ത്തിപ്പിടിക്കണം.

ചാർ‌വാകൻ‌ said...

സത്യാന്വേഷി പറഞ്ഞതാണ് അതിന്റെ കാര്യം.ഈ പ്രസ്ഥാനങ്ങളൊന്നും ജനാധിപത്യത്തെ അടിസ്ഥാന ആശയങ്ങളായി കാണുന്നില്ല.തല്ക്കാല അടവുമാത്രമായി ജനാധിപത്യത്തിൽ നിൽക്കുമ്പോൾ,ശത്രുവിനെ നിഗ്രഹിക്കാൻ ഏതുവേഷവും കെട്ടും.കുറച്ചു നാൾ മുമ്പ്,മഹാരാജാസ് കോളേജിൽ എസ്.എഫ്.ഐ.വിട്ട് കുറെ ദലിത് കുട്ടികൾ ഡി.എസ്.എം.ഉണ്ടാക്കുന്നു.എസ് എഫ്.ഐ ക്കാർ ഓടിച്ചിട്ടുതല്ലുന്നു.അതായത് ‘ഇന്നു മുതൽ ഞാൻ മാക്സിസ്റ്റല്ല’എന്നു പറയുവാനുള്ള അവകാശം പോലുമില്ല.ആ വിഷയത്തിൽ മാധ്യമം ആഴ്ചപതിപ്പിൽ ലേഖനങ്ങൾ വന്നു.അന്ന് കൊളേജ് യൂണിയൻ ചെയർമാനായിരുന്ന അമൽ നീരദ് ന്റേതായ ലേഖനത്തിൽ തല്ലാനുള്ള അവരുടെ അവകാശത്തേയും,തല്ലാതെ വിട്ടതിലുള്ള നീതിബോധവുമൊക്കെ പറയുന്നുണ്ട്.(ടിയാൻ സി.ആർ.ഓമനകുട്ടൻ സാറിന്റെ മകനാണത്രേ!)അതായത്,അഞ്ചു വർഷത്തിലൊരിക്കൽ ഭരണകക്ഷിയാകാൻ സാദ്ധ്യതയുള്ള ഒരു മുന്നണിയെ നയിക്കുന്ന പ്രധാന കക്ഷിയുടെ വിദ്ധ്യാർത്ഥി-യുവജന വിഭാഗം ഇങ്ങനെയാണങ്കിൽ.,ദൈവം തമ്പുരാനേ... ഇവരുടെ ഭരണകൂടമായലത്തെ സ്ഥിതി ആലോചിക്കാൻ കൂടി വയ്യാ..

Suraj said...

@ ചാര്‍‌വാകന്‍.

"സ്വന്തമായി അഭിപ്രായമുള്ളതോ പ്രതിരോധ പ്രവർത്തനമോ ജനപക്ഷത്തു (അസംഘടിത) നിന്നു സംസാരിക്കുന്നതോ" ഒന്നുമല്ല നീലാണ്ടന് ബുദ്ധിസ്ഥിരതയില്ല എന്ന് പറഞ്ഞതിനു കാരണം (ബുദ്ധിസ്ഥിരതയില്ലായ്മ വട്ടിന്റെ ഒരു ലക്ഷണമേ ആകുന്നുള്ളൂ, വട്ട് = ബുദ്ധിസ്ഥിരതയില്ലായ്മ ആകുന്നില്ല)

ദാ നീലാണ്ടന്റെ ബുദ്ധിസ്ഥിരതയില്ലായ്മയ്ക്ക് ഒരു ഉദാഹരണം പണ്ട് ഇവിടെ പോസ്റ്റായിഇട്ടതുണ്ട്.

പിന്നെ,
ഇയാളെ ഒരിക്കലും തല്ലാന്‍ പാടില്ലായിരുന്നു എന്നുതന്നെയാണ് എന്റെ പക്ഷം, അത് ഡിഫിയായാലും നാട്ടാരായാലും. ഒരാളുടെ രാഷ്ട്രീയത്തിന്റെ പേരില്‍ തല്ലൊക്കെ കൊള്ളാനും ഒരു മിനിമം ഗുണം വേണം. പറയുന്നതിനു പത്തുപൈസയുടെ യുക്തിയോ സ്ഥിരതയോ ഇല്ലാത്ത, സിപിഎം വിരുദ്ധതയുടെ പേരില്‍ മാത്രം ചാനലുകളും പത്രങ്ങളും എറിഞ്ഞുകൊടുക്കുന്ന എച്ചിലും നക്കി നടക്കുന്ന നീലാണ്ടനൊന്നും അതു അര്‍ഹിക്കുന്നുപോലുമില്ല. അയാളെ "അസംഘടിത ജനപക്ഷത്തു നിന്ന് പ്രതിരോധപ്രവര്‍ത്തനം നടത്തുന്നവന്‍" എന്നൊന്നും വിളിക്കാതെ, ആ വാക്കുകള്‍ക്കൊക്കെ വലിയ അര്‍ത്ഥങ്ങളുണ്ട്.

N.J Joju said...

“ഒരാളുടെ അഭിപ്രായം സമുദായസൌഹാര്‍ദ്ദത്തിന്, അതായത് നമ്മടെ സ്വന്തം താല്‍പ്പര്യത്തിന്, വിഘാതമാവാത്തിടത്തോളം അയാള്‍ക്കത് പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന്” എന്റെ താത്പര്യത്തിനു വിരുദ്ധമായ ഏത്രയോ ബ്ലോഗുകള്‍ ബൂലോകത്തുണ്ട്. അവയൊന്നും എഴുതാനുള്ള സ്വാതന്ത്യം അവര്‍ക്കില്ല എന്നു ഞാന്‍ പറഞ്ഞിട്ടില്ല, ഞാന്‍ പറയുകയുമില്ല. എന്നു തന്നെയുമല്ല അത് അവരുടെ സ്വാതന്ത്യമാണെന്നകാര്യത്തില്‍ എനിയ്ക്കു സംശയവുമില്ല. സമുദായ സൌഹാര്‍ദ്ദത്തിനു വിഘാതം എന്നാല്‍ വ്യക്തിതാത്പര്യത്തിനോ സമുദായ താത്പര്യത്തിനോ വിരുദ്ധം എന്ന ഒരര്‍ത്ഥം ഞാന്‍ കൊടുത്തിട്ടില്ല. സമുദായതാപര്യത്തിനു വേണ്ടി വ്യക്തിതാപര്യം ബലികഴിയ്ക്കണമെന്നോ അങ്ങനെയൊരെണ്ണം ഭരണഘടനയിലുണ്ടെന്നോ ഏന്തെങ്കിലും ഭരണഘടനയിലുണ്ടെന്നോ ഞാന്‍ പറഞ്ഞിട്ടില്ല. ഉണ്ടാവണമെന്ന് ആഗ്രഹവുമില്ല.

അതേസമയം ക്രമസമാധാനം നിലനിര്‍ത്തിക്കൊണ്ടൂ മാത്രമേ മതപ്രചരണം ഭരണഘടന അനുവദിയ്ക്കുന്നുള്ളൂ(article 25). അതിന്റെ അര്‍ത്ഥം ക്രമസമാധാനതകര്‍ന്നിരിയ്ക്കുമ്പോള്‍ മതപ്രചാരണം നടത്തെരുതെന്നല്ല. ക്രമസമാധാനം തകര്‍ക്കാന്‍ സാധ്യതയുള്ള അഭിപ്രായപ്രകടനങ്ങള്‍ ഉപേക്ഷിയ്ക്കണം എന്നും കൂടിയാണ്. മതപ്രചാരണത്തെ സംബന്ധിച്ച് ഭരണഘടന മുന്‍പോട്ടുവയ്ക്കുന്ന ഈ ആശയം ഭരണഘടനയുടെ അന്തസത്ത തന്നെയാണുന്നു ഞാന്‍ വിശ്വസിയ്ക്കുന്നു. അതുകൊണ്ടു തന്നെ മതപ്രചരണം മാത്രമല്ല ഏതൊരു അഭിപ്രായപ്രകടവും ക്രമസമാധാനഭംഗത്തിനു പ്രേരകമല്ലാത്ത രീതിയില്‍ ആയിരിയ്ക്കണം എന്നു തന്നെയാണ് ഞാന്‍ വിശ്വസിയ്ക്കുന്നത്.

ഭാരതത്തിന്റെ ഭരണഘടനയില്‍ അഭിപ്രായസ്വാതന്ത്യം വരുന്നത് 19 ആം വകുപ്പിലാണ്. എന്തും പറയാനുള്ള സ്വാതന്ത്യം ഭരണഘടന നല്‍കുന്നില്ല. “public order, decency or morality” ഇവയ്ക്കു വിഘാതമായ അഭിപ്രായപ്രകടനങ്ങള്‍ക്ക് വിലക്കുകളുണ്ട്.

ramachandran said...

സത്യത്തില്‍ ഒരു പോസ്റ്റിടാന്‍ മാത്രം പ്രാധാന്യം ഉള്ള വിഷയം പോലുമല്ലിത്. നീലകണ്ഠന്‍ എന്നാ കള്ള നാണയം വ്യാജമായ വഴികളിലുടെ പോപ്പുലര്‍ആകുന്നതിനു വേണ്ടിവലതുപക്ഷമാധ്യമങ്ങളുടെ പിന്തുണയോടുകൂടി നടക്കുന്ന നെറികെട്ട കളിക്ക് അരുനിന്ന് കൊടുക്കുക .. അത്രമാത്രം. പെരുവഴിയില്‍ മലവിസര്‍ജ്ജനം ചെയിതു പെരുകേല്‍പ്പിക്കുന്ന ഇത്തരം മാനസിക രോഗികളെ പരിസ്ഥിതി പ്രവര്തകെനെന്നും മറ്റും വിളിച്ചുകൊട്ടിഘോഷിക്കുന്നത് ധ്യ്ഷനിക സത്യസന്തതക്ക് ചേര്‍ന്നതല്ല. ഇവിടെ കഴിഞ്ഞ വര്‍ഷമായി കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍ക്ക്‌ അവരുടെ നടിനുവേണ്ടിയും മനുഷ്യ നന്മക്കു വേണ്ടിയും ഉള്ള ധീരോധതമായ പ്രവ്രതനങ്ങ്ളില്‍ നഷടപെടെണ്ടി വന്നിട്ടുള്ള പോരാളികളുടെ എണ്ണം അറിയുന്നവര്‍ ഒരാളും ഈ പ്രസ്ഥാനത്തെ ഒരു വാക്ക് കൊണ്ട് പോലുംനോവിക്കില്ല ,ത്യാഗങ്ങളുടെ ,സഹനങ്ങളുടെ കനല്‍ പാതയില്‍ ഗോപുരം പോലെ കേരളത്തിന്റെ ആകാശത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നവരാണ്കമ്മ്യൂണിസ്റ്റുകാര്‍ . കേരളത്തിലെ മണ്ണില്‍ മാസത്തില്‍ ഒരു DYFI ക്കാരന്‍ എന്ന കണക്കിന് വര്‍ഗിയ,ഫാസിസ്റ്റ് വലതുപക്ഷ മാഫിയ സന്ഘങ്ങുല്ടെ കൊലക്കത്തിക്ക് ഇരയായി ജീവന്‍ വെടിയെണ്ടി വന്നിട്ടുള്ള ധീര സത്യത്തെ കുറിച്ച് ഒരു പോസ്ടുപോലും ഇട്ടു പ്രതിഷേതിക്കാത്ത ബ്ലോഗിലെ ബുദ്ധിജീവികള്‍. വീരഭുമിക്കരെന്റെ പിയ്നികിളി വര്തകെട്ട് കയരെടുക്കുന്നതിന്റെ പിന്നിലും മുന്‍ വിധികള്‍ ഉണ്ട്.കേരളസാംസ്‌കാരിക പരിസരത്തെ വിയാജ നിര്‍മിതിയുടെ ചന്ത പുറമായി മാറ്റി കൊണ്ടിരിക്കുന്ന സമകലിക ജീര്‍ണതയില്‍ അറിഞ്ഞും അറിയത്യും പങ്കു ചെരുന്നവേര്‍ സമുഹിയ മറവിയുടെ ചിറകില്‍ ആണ് സഞ്ചരിക്കുന്നത്, ഓര്‍ക്കുക. മാവോയിസ്റ്റുകള്‍ ഉണ്ടാകുന്നതു എന്നവിഷയത്തില്‍ ചര്‍ച്ചനടത്താന്‍ എന്ത് കൊണ്ടും പറ്റിയ സ്ഥലമാണ്‌ കേരളം ! താമസിയാതെ ജമാഅത്തെ ഇസ്ലാമിയെന്നെ ഇസ്ലാമിക രാഷ്ട്ര വാദികളുടെ കൂടെയെന്ന്പോലെ രാജ്യ ദ്രോഹികളായമവോയിസ്റ്കളെ വിളിച്ചുകേരളിതില്‍ഒരു ഘടകംതുടങ്ങാനും നീലാണ്ടന്‍ പുത്തിജീവി ശ്രമിച്ചുകൂടായ്കയില്ല..!ഒടുവില്‍പോലീസുപിടിച്ചാല്‍ മനുഷ്യവകാശ ധുംസനം എന്ന് പറഞ്ഞും പോസ്ടിട്ടു പ്രതിഷേധിക്കാനും ബ്ലോഗു ലോകത്ത് ആളുകള്‍ കാണും...

ramachandran said...

സത്യത്തില്‍ ഒരു പോസ്റ്റിടാന്‍ മാത്രം പ്രാധാന്യം ഉള്ള വിഷയം പോലുമല്ലിത്. നീലകണ്ഠന്‍ എന്നാ കള്ള നാണയം വ്യാജമായ വഴികളിലുടെ പോപ്പുലര്‍ആകുന്നതിനു വേണ്ടിവലതുപക്ഷമാധ്യമങ്ങളുടെ പിന്തുണയോടുകൂടി നടക്കുന്ന നെറികെട്ട കളിക്ക് അരുനിന്ന് കൊടുക്കുക .. അത്രമാത്രം. പെരുവഴിയില്‍ മലവിസര്‍ജ്ജനം ചെയിതു പെരുകേല്‍പ്പിക്കുന്ന ഇത്തരം മാനസിക രോഗികളെ പരിസ്ഥിതി പ്രവര്തകെനെന്നും മറ്റും വിളിച്ചുകൊട്ടിഘോഷിക്കുന്നത് ധ്യ്ഷനിക സത്യസന്തതക്ക് ചേര്‍ന്നതല്ല. ഇവിടെ കഴിഞ്ഞ 70 വര്‍ഷമായി കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍ക്ക്‌ അവരുടെ നടിനുവേണ്ടിയും മനുഷ്യ നന്മക്കു വേണ്ടിയും ഉള്ള ധീരോധതമായ പ്രവ്രതനങ്ങ്ളില്‍ നഷടപെടെണ്ടി വന്നിട്ടുള്ള പോരാളികളുടെ എണ്ണം അറിയുന്നവര്‍ ഒരാളും ഈ പ്രസ്ഥാനത്തെ ഒരു വാക്ക് കൊണ്ട് പോലുംനോവിക്കില്ല ,ത്യാഗങ്ങളുടെ ,സഹനങ്ങളുടെ കനല്‍ പാതയില്‍ ഗോപുരം പോലെ കേരളത്തിന്റെ ആകാശത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നവരാണ്കമ്മ്യൂണിസ്റ്റുകാര്‍ . കേരളത്തിലെ മണ്ണില്‍ മാസത്തില്‍ ഒരു DYFI ക്കാരന്‍ എന്ന കണക്കിന് വര്‍ഗിയ,ഫാസിസ്റ്റ് വലതുപക്ഷ മാഫിയ സന്ഘങ്ങുല്ടെ കൊലക്കത്തിക്ക് ഇരയായി ജീവന്‍ വെടിയെണ്ടി വന്നിട്ടുള്ള ധീര സത്യത്തെ കുറിച്ച് ഒരു പോസ്ടുപോലും ഇട്ടു പ്രതിഷേതിക്കാത്ത ബ്ലോഗിലെ ബുദ്ധിജീവികള്‍. വീരഭുമിക്കരെന്റെ പിയ്നികിളി വര്തകെട്ട് കയരെടുക്കുന്നതിന്റെ പിന്നിലും മുന്‍ വിധികള്‍ ഉണ്ട്.കേരളസാംസ്‌കാരിക പരിസരത്തെ വിയാജ നിര്‍മിതിയുടെ ചന്ത പുറമായി മാറ്റി കൊണ്ടിരിക്കുന്ന സമകലിക ജീര്‍ണതയില്‍ അറിഞ്ഞും അറിയത്യും പങ്കു ചെരുന്നവേര്‍ സമുഹിയ മറവിയുടെ ചിറകില്‍ ആണ് സഞ്ചരിക്കുന്നത്, ഓര്‍ക്കുക. മാവോയിസ്റ്റുകള്‍ ഉണ്ടാകുന്നതു എന്നവിഷയത്തില്‍ ചര്‍ച്ചനടത്താന്‍ എന്ത് കൊണ്ടും പറ്റിയ സ്ഥലമാണ്‌ കേരളം ! താമസിയാതെ ജമാഅത്തെ ഇസ്ലാമിയെന്നെ ഇസ്ലാമിക രാഷ്ട്ര വാദികളുടെ കൂടെയെന്ന്പോലെ രാജ്യ ദ്രോഹികളായമവോയിസ്റ്കളെ വിളിച്ചുകേരളിതില്‍ഒരു ഘടകംതുടങ്ങാനും നീലാണ്ടന്‍ പുത്തിജീവി ശ്രമിച്ചുകൂടായ്കയില്ല..!ഒടുവില്‍പോലീസുപിടിച്ചാല്‍ മനുഷ്യവകാശ ധുംസനം എന്ന് പറഞ്ഞും പോസ്ടിട്ടു പ്രതിഷേധിക്കാനും ബ്ലോഗു ലോകത്ത് ആളുകള്‍ കാണും...

Rajeeve Chelanat said...

പോസ്റ്റിലെ അഭിപ്രായങ്ങളോട് യോജിക്കുന്നു..കാണാന്‍ വൈകിപ്പോയി..