Wednesday, July 2, 2008

ഇവരോട് ക്ഷമിക്കേണമേ

സ്വീഡനിലെ ലിന്‍ഷോപിംഗ്‌ (Linkoping) എന്ന പുരാതനനഗരത്തിലെ കത്തീഡ്രലിലിനോടനുബന്ധിച്ചുള്ള മ്യൂസിയത്തില്‍നിന്നെടുത്ത പടം.ബിഷപ്പായിരുന്നു മതനേതാവ്, രാജാക്കന്മാരുടെ മക്കള്‍ തന്നെയായിരുന്നു മിക്കവാറും ബിഷപ്പുമാരും. സുശക്തമായ പട്ടാളമുണ്ടായിരുന്നു പള്ളിക്ക്, അതിക്രൂരമായ ശിക്ഷാവിധികള്‍ പള്ളിയായിരുന്നു തീരുമാനിച്ചിരുന്നതും നടപ്പിലാക്കിയിരുന്നതും. രാഷ്ട്രീയമായ എല്ലാ തീരുമാനങ്ങളിലും പള്ളി കൈകടത്തിയിരുന്നു.

കാലമുരുണ്ടു, വിഷുവും വര്‍ഷവും തിരുവോണവും പലതു കഴിഞ്ഞു, സ്വീഡന്‍ ലോകത്തിലെത്തന്നെ മികച്ച ജനാധിപത്യമാതൃകകളിലൊന്നായി (കോണ്‍സ്റ്റിറ്റ്യൂഷണല്‍ മൊണാര്‍ക്കി പേരിനെങ്കിലും നിലനില്‍ക്കുന്നുണ്ടെങ്കിലും, ആയുധച്ചന്തയുടെ ആഗോളനിയന്ത്രണം കയ്യിലാണെങ്കിലും). രാഷ്ടീയവും മതവും തമ്മില്‍ പറയത്തക്ക ഒരു ബന്ധവുമില്ലാതെയായി. കുറ്റബോധത്തോടെ ഓര്‍ക്കാന്‍, വരുംതലമുറകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ചെയ്ത തെറ്റുകളത്രയും അവര്‍ പ്രതീകങ്ങളായി സൂക്ഷിച്ചിരിക്കുന്നു.


ബിഷപ്പിന്റെ പട്ടാളം ഉപയോഗിച്ചിരുന്ന പരിചകളാണ്‌ ചിത്രത്തില്‍, നീതിക്കുവേണ്ടി അന്നു യുദ്ധം ചെയ്ത, വിശ്വാസികള്‍ തന്നെയായിരുന്ന, എതിരാളികളുടെ മനോവീര്യം തകര്‍ക്കാനാണ്‌ പരിചകളില്‍ കുരിശുരൂപങ്ങള്‍ ആലേഖനം ചെയ്തിട്ടുള്ളതെന്നും കത്തീഡ്രലിന്റെ അധീനതയിലുള്ള മ്യൂസിയത്തിലെ സൂക്ഷിപ്പുകാരി പറഞ്ഞു.ആകസ്മികമായെത്തിയ ഇന്ത്യന്‍ അതിഥിക്ക് അവര്‍ സ്നേഹപൂര്‍വ്വം തന്ന വീഞ്ഞ്‌, ഗ്ലോഗെന്നു പേര്‌, ലഹരിയില്ല. ഇതവരുടെ വര്‍ത്തമാനകാലനിലപാടുകളുടെ പ്രതീകമായി തോന്നി.


യൂറോപ്പിനും മുമ്പേ യേശുവിനെ അറിഞ്ഞവരെന്നവകാശപ്പെടുന്നവരാണ് കേരളത്തിലെ കത്തോലിക്കാസഭ.


ദേവാലയപരിസരത്തുനിന്നും കച്ചവടക്കാരെ ചാട്ടക്കടിച്ചുപുറത്താക്കിയവന്‍, "നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ" എന്നരുള്‍ചെയ്തവന്‍, ചരിത്രത്തിലെ ആദ്യത്തെ ലെഫ്റ്റിസ്റ്റ്‌, ഇവരോടു പൊറുക്കട്ടെ!

2 comments:

mohandas said...

the flying dutchman writes:

the 'first leftist' mentioned in your posting became the locus of a thriving establishment around ad 100. & those who follow this establishment/establishments (for there are so many sects among his followers) are so steeped in jargon that they will not be able to see him even when he punches them on the face.

those who talk too much about their faith, religious or otherwise, are unsure about their faith. those who are disturbed by textbooks & newspaper stories have no faith at all.

an-e-motion said...

മൂന്ന് വര്‍ഷം മുമ്പ് യൂറോപ്പിലൊന്നാകെ നടത്തിയ യൂറോബാരോമീറ്റര്‍ പോള്‍ 2005 -ല്‍ സ്വീഡിഷ് ജനങ്ങള്‍ പ്രതികരിച്ചത് ഇങ്ങനെ -

ദൈവമുണ്ടെന്ന് വിശ്വസിക്കുന്നു - 23%
എന്തോ ഒരു ശക്തിയുണ്ടെന്ന് വിശ്വസിക്കുന്നു - 53%
ഒരു ശക്തിയിലും വിശ്വസിക്കുന്നില്ല - 23%

ലോക മത ഭൂപടത്തില്‍ ദൈവമില്ലെന്ന് വിശ്വസിക്കുന്ന വലിയ ന്യൂനപക്ഷ ജനതതിയുള്ള രാജ്യങ്ങളില്‍ ഫ്രാന്‍സിനും റഷ്യയ്ക്കും ഒപ്പമാണ് സ്വീഡന്റെ സ്ഥാനം. ദൈനംദിന കാര്യങ്ങളുമായി കൂട്ടിക്കുഴക്കാതെ, തികച്ചും സ്വകാര്യമായ കാര്യമായാണ് സ്വീഡനിലെ ഭൂരിപക്ഷ ജനതയും അവരുടെ മതവിശ്വാസം/വിശ്വാസമില്ലായ്മ കൊണ്ടുനടക്കുന്നത്.

കൊന്തയോ ഉറുക്കോ രുദ്രാക്ഷമോ തിരുപ്പിടിപ്പിച്ച് നടക്കുന്ന ഇട്ടിക്കണ്ടപ്പന്മാര്‍ക്കും മനസ്സില്‍ ചട്ടയും മുണ്ടും ധരിച്ച് നടക്കുന്ന അതിരസം കുഞ്ഞന്നാമ്മകള്‍ക്കും ഇതിന്റെ പൊരുള്‍ പിടികിട്ടില്ല.