Tuesday, October 6, 2009

വസ്തുതാപരമായ ചില പിശകുകള്‍ !

2001-2002ലാണ് സംഭവം. ഒരാവശ്യത്തിന് കൊയമ്പത്തൂരില് പോയതാണ്. പോയകാര്യം നടന്നതിന്റെ സന്തോഷം ആഘോഷിച്ച് ഞങ്ങള്‍ രണ്ടുപേര്‍ കൊയമ്പത്തൂര് കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാന്ഡിലെത്തി. ബസ് കാത്തിരിക്കുമ്പോള്‍ ഞങ്ങള്‍ ഇരിക്കുന്നതിനടുത്ത് നന്നായി വസ്ത്രം ധരിച്ച ഗൌരവപ്രകൃതിയായ വാര്‍ദ്ധക്യത്തോടടുത്ത ഒരാളിരുന്ന് ദ ഹിന്ദു വായിക്കുന്നു. ഞങ്ങള്‍ പരസ്പരം പരിചയപ്പെടുന്നു. മലയാളത്തിലാണ് സംസാരം, ഇടക്ക് അദ്ദേഹത്തിന്റെ സുന്ദരന്‍ ഇംഗ്ളീഷും. സംസാരത്തിനിടക്ക് അദ്ദേഹം ഡെന്നിസ് റിച്ചിയുടെയും കെന്‍ തോംപ്സന്റെയും കൂടെ ബെല്‍ലാബ്സില്‍ ജോലിചെയ്തിരുന്നയാളാണെന്നും യുണീക്സിന്റെ ആദ്യകാലഡിസൈനേഴ്സില് ഒരാളാണെന്നും അറിഞ്ഞപ്പോള്‍ യുണീക്സില്‍ പണിയെടുത്ത് കഞ്ഞികുടിച്ചിരുന്ന ഞങ്ങള്‍ക്ക് വലിയ സന്തോഷവും ബഹുമാനവും. ഇടക്കദ്ദേഹം ചായ കുടിക്കാനായി പുറത്തുപോയി. ഇത്രയും വലിയ മനുഷ്യന്‍ എത്ര ലളിതമായ ജീവിതമാണ് നയിക്കുന്നതെന്ന് ഞങ്ങള്‍ ആശ്ചര്യപ്പെട്ടു.

ചായക്കുശേഷം അദ്ദേഹം തിരിച്ചുവന്ന് ഞങ്ങളുടെ മുന്നില് എളിയില് കൈകുത്തിനിന്ന് അപ്രതീക്ഷിതമായി അലറി

"ചൈനയുടെ പ്രസിഡന്റാണ് ഞാന്‍. ഇന്ത്യയുടെ ചെയര്‍മാന് ഇന്നലെ ഡെഡ്ലൈന്‍ കൊടുത്തിട്ടുണ്ട്, മറ്റന്നാള് കാലത്തേക്ക് സിക്കിം ചൈനയില് ചേര്‍ത്തോളണമെന്ന്. എന്റെ ആര്‍മി അറബിക്കടല്‍ വളഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി എന്റെ കസ്റ്റഡിയിലാണ്. അതിനിടക്ക് കൊയമ്പത്തൂരിലെ ന്യൂക്ളിയര്‍ റിയാക്ടറില് ആറ്റംബോംബുണ്ടാക്കുന്നുണ്ടെന്നറിഞ്ഞ് അതിന്റെ ഫ്യൂസൂരാന്‍ വന്നതാണ്. എന്റെ കൂടെ കൂടുന്നോ?"

ഇത്രയും വിഭ്രമാതമകമായ ഒരു വിവരം കിട്ടിയിട്ടും ഞങ്ങള്‍ പോലീസിനെയോ പട്ടാളത്തെയോ അറിയിച്ചില്ല, കീഴ്പെടുത്താന്‍ ബുദ്ധിമുട്ടില്ലാത്ത ഒരു വൃദ്ധനായിരുന്നിട്ടുകൂടി അയാളെ പിടിച്ചുകെട്ടി ഇന്ത്യയാക്രമിക്കാന്‍ വന്ന ചൈനയുടെ പ്രസിഡണ്ടിനെ പിടിച്ചുകെട്ടിയതിന് ധീരതക്കുള്ള പ്രസിഡണ്ടിന്റെ അവാര്‍ഡ് വാങ്ങാനുള്ള സുവര്‍ണ്ണാവസരം ഉപയോഗിച്ചില്ല, രാജ്യത്തെ വലിയൊരു ആക്രമത്തില്‍നിന്നും രക്ഷപ്പെടുത്താനുള്ള സാദ്ധ്യത ഉപയോഗിക്കുകയോ അതിനുള്ള ധാര്‍മ്മികമായ ഉത്തരവാദിത്വം ഏറ്റെടുക്കുകയോ ചെയ്തില്ല, അറ്റ്ലീസ്റ്റ് അയാളുടെ ഒരു ഇന്റര്‍വ്യൂ എടുത്ത് മാധ്യമങ്ങള്‍ക്കുകൊടുത്ത് ഷൈന്‍ ചെയ്തില്ല - എന്തുകൊണ്ട്?

എന്റെയോ സുഹൃത്തിന്റെയോ പേര് സിസി ജേക്കബ് എന്നായിരുന്നില്ല, ഞങ്ങളിലാര്‍ക്കും പണി മാതൃഭൂമി പത്രത്തിലുമായിരുന്നില്ല.

-----------------------------------------------


ഹനാന്‍ ബിന്‍ത് ഹാഷിം എന്ന 'ശാസ്ത്രപ്രതിഭ'യെപ്പറ്റി സിസി ജേക്കബ് എഴുതി മാതൃഭൂമി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ് ഈ പോസ്റ്റിനാധാരം. ലിങ്ക് ഇവിടെയും ഇവിടെയും

ഹനാന്‍ എന്ന ബാല/കൌമാരപ്രതിഭ ശുദ്ധതട്ടിപ്പാണെന്നും അതിലെ തട്ടിപ്പല്ലാത്ത വാര്ത്ത കോഴിക്കോട്ട് ഹനാന്‍ എന്നു പേരുള്ള ഒരു കുട്ടി പത്താംക്ളാസില്‍ പഠിക്കുന്നുണ്ട് എന്ന് മാത്രമാണെന്നും പലയിടത്തും തെളിയിക്കപ്പെട്ടതാണ്. സംശയമുള്ളവര് ഈ ലിങ്കുകള്‍ നോക്കുക.1 2 3 4 ഇനിയും തെളിവുകള്‍ വേണമെങ്കില്‍ ലഭ്യമാക്കാവുന്നതാണ്. ഹനാന്‍ തട്ടിപ്പാണോ എന്ന് പരിശോധിക്കല്‍ ഈ പോസ്റ്റിന്റെ പരിധിയില്‍ വരുന്നില്ലെങ്കിലും.

കിട്ടിയ വാര്‍ത്ത അപ്പുറത്തെ വീട്ടിലെ പ്ളസ് ടു പയ്യനോടെങ്കിലും ചോദിച്ച് കണ്‍ഫേം ചെയ്യാന് സിസി ജേക്കബിന് തോന്നിയില്ല. ആല്‍ബര്‍ട് ഐന്‍സ്റ്റീന്‍ മുതല്‍ മാധവന്‍നായരെവരെ കൊച്ചെടുത്ത് അമ്മാനമാടിയിട്ടും സയന്‍സിലെ സിദ്ധാന്തങ്ങള്‍ തിരുത്തുന്നത് പത്രത്തിന്റെ ലോക്കല്‍ ഏജന്റ് ചരമക്കോളത്തിലേക്കയക്കുന്ന വാര്‍ത്ത തിരുത്തുനതുപോലെ എന്തോ പരിപാടിയാണെന്ന് പല പല അവാര്‍ഡുകള്‍ ശേഖരത്തിലുള്ള സിസി ജേക്കബിന് തോന്നിയത് സ്വാഭാവികം‌. നിങ്ങള്‍ക്കൊരു പണിയറിയാമെങ്കില്‍ അത് ചെയ്യാം, ചെയ്യാനറിയില്ലെങ്കില്‍ അത് പഠിപ്പിക്കാം, ഒന്നിനെക്കുറിച്ചും ഒന്നുമറിയില്ലെങ്കില്‍ എല്ലാറ്റിനെക്കുറിച്ചും പത്രത്തിലെഴുതി ജീവിക്കാം. ബൈലൈനുകളില്‍ അഭിരമിക്കാം, അതില്‍ വിരലോടിച്ച് ആത്മരതിയില്‍ മുഴുകാം.

ഈ വാര്‍ത്ത വന്നത് സെപ്റ്റംബര്‍ പതിനാലിന്, ഇരുപത്തിരണ്ട് ദിവസങ്ങള്‍ക്കുമുമ്പ്. അന്നുതന്നെ നൂറുകണക്കിനാളുകള്‍, ശാസ്ത്രപ്രതിഭകളൊന്നുമല്ല അത്യാവശ്യം ഹൈസ്കൂള്‍ ശാസ്ത്രം അറിയാവുന്നരോ ഇന്റര്നെറ്റ് കമ്പി കാണാന്‍ മാത്രം ഉള്ള സാധനമല്ല എന്നറിയാവുന്നരോ ആയ മിക്കവരും, മനസ്സിലാക്കിയിരുന്നു ഇത് ശുദ്ധതട്ടിപ്പാണെന്ന്. പലരും ബ്ളോഗ് പോസ്റ്റായും കമന്റായും ഇ‌മെയിലുകളായുമ് അത് മറ്റുള്ളവരെ അറിയിക്കുകയും ചെയ്തു. മാതൃഭൂമിയില്‍ത്തന്നെ അറിയേണ്ടവരൊക്കെ അന്നുതന്നെ അറിഞ്ഞിട്ടുണ്ട്, വാര്ത്തയുടെ നിജസ്ഥിതി. എന്നിട്ടും പിറ്റേന്ന് മാതൃഭൂമി വാര്ത്തയുടെ ഫോളോ അപ് കൊടുത്തത് ഹനാന് അഭിനന്ദനങ്ങള്‍ പ്രവഹിക്കുകയാണെന്നും വിദ്യാഭ്യാസമന്ത്രി വിരുന്നിന് ക്ഷണിച്ചിട്ടുണ്ടെന്നുമാണ്. സംഗതി ഈ നിലക്ക് നാറുമെന്ന് ജനങ്ങള്‍ എന്തറിയണം എന്നും എന്ത് ചര്ച്ചചെയ്യണം എന്നും അടുത്തകാലം വരെ നിശ്ചയിച്ചിരുന്നവരില്‍ പ്രമുഖരായ മാതൃഭൂമി സ്വാഭാവികമായും കരുതിക്കാണില്ല. തെളിയാത്ത കള്ളം ഞാനായിട്ടെന്തിന് പൊളിക്കണമെന്ന് ഏതു കള്ളനും തോന്നുന്നത് സ്വാഭാവികം, പോലീസ് പിടിച്ചിടിക്കുമ്പോള്‍ പറഞ്ഞാല്‍പ്പോരേ!

പക്ഷേ സംഗതി മൊത്തത്തില് നാറിയെന്ന് ദിവസങ്ങള്‍ക്കകം മാതൃഭൂമിക്ക് മനസ്സിലായിക്കാണണം. പക്ഷേ അത് സ്വയമങ്ങ് സമ്മതിക്കുന്നതെങ്ങനെ? അങ്ങനെ വാര്ത്ത പ്രസിദ്ധീകരിച്ച് ഇരുപത്തിയൊന്ന് ദിവസങ്ങള്‍ക്കുശേഷം, പശുവും ചത്ത് മോരിലെ പുളിയും പോയപ്പോള്, മാതൃഭൂമിക്കതാ ഒരു കത്തുകിട്ടുന്നു. എഴുതിയത് സാഹിത്യനിരൂപകശ്രീ ശ്രീ വി.സി.ശ്രീജന്‍. വാര്‍ത്ത വന്ന് മണിക്കൂറുകള്‍ക്കകം ഇന്റര്‍നെറ്റില്‍ വന്ന ഏതാനും പോയിന്റുകള്‍ അദ്ദേഹം കത്തില്‍ പരാമര്‍ശിച്ചുട്ടുണ്ട്. അതിനുതാഴെ പത്രാധിപരുടെ ഒന്നേകാല്‍ വരി കുറിപ്പ് "വസ്തുതാപരമായ ചില പിശകുകള്‍ വാര്‍ത്തയില്‍വന്നതില് ഖേദിക്കുന്നു".

ഒന്നുകില് ശ്രീജന് അയച്ച കത്ത് മാതൃഭൂമിയിലെത്താന് ഇരുപതു ദിവസമെടുത്തു, ശ്രീജന്റെ കത്തു കിട്ടുന്നതുവരെ മാതൃഭൂമി സംഭവമൊട്ട് അറിഞ്ഞിട്ടുമില്ല. അല്ലെങ്കില്‍ ശ്രീജന്‍ രണ്ടാഴ്ചയിലൊരിക്കല്‍ മാത്രം പത്രം വായിക്കുന്നയാളാണ്. പത്രം വായിച്ചയുടന്‍ കത്തെഴുതി, അത് മാതൃഭൂമി പ്രസിദ്ധീകരിച്ചു. രണ്ടായാലും ഇത്തരക്കാര്‍ക്ക് പറ്റിയ പണി പത്രം നടത്തലല്ല, വല്ല ഗോബര്‍ ഗ്യാസ് പ്ളാന്റും നടത്തി ചാണകവാതകം സപ്ളൈ ചെയ്യലാണ്. അതാവുമ്പോള്‍ ഇന്നത്തെ ചാണകവും ഇന്നലത്തെ ചാണകവും ഒരേ ടാങ്കിലാണ് പോവുന്നത്, പഴക്കവും സമയവുമൊന്നും വലിയ വിഷയമല്ല, നിങ്ങളെപ്പോലെത്തന്നെ അകത്തിടുന്നത് ചാണകവും പുറത്തുവരുന്നത് വെറും ഗ്യാസുമാണ്. ചാണകത്തില്‍നിന്നും വരുന്ന ഗ്യാസ് കത്തും എന്ന ഒരു വ്യത്യാസമുണ്ടെന്നുമാത്രം!

എന്താണ് മാതൃഭൂമി ഓണ്‍ലൈനില്‍ വായനക്കാരിട്ടിരുന്ന കമന്റുകളില്‍നിന്നും അവര്‍ക്ക് കിട്ടിയ ഇ-മെയിലുകളില്‍നിന്നും ബ്ളോഗ്‌പോസ്റ്റുകളില്‍നിന്നും അവയില്‍ വന്ന നൂറുകണക്കന് കമന്റുകളില്‍നിന്നും തെറ്റുമനസ്സിലാക്കി ഉടന്‍ തിരുത്തുകൊടുക്കാതെ സാഹിത്യനിരൂപകപ്രതിഭയുടെ ശാത്രലേഖനത്തിനുവേണ്ടി മാതൃഭൂമി പത്തിരുപതുദിവസം കാത്തത്? മാതൃഭൂമിയല്ലേ സാധനം, വിഷയം ശാസ്ത്രമായാലും കൃഷിയായാലും പക്ഷിസംരക്ഷണമായാലും മണല്‍വാരലായാലും അഭിപ്രായം പറയേണ്ടവര്‍ ലിറ്റററി സര്‍ക്കിളിലുള്ളവരായിരിക്കണം. അത് അവരുടെ ചരിത്രപരമായ ബാദ്ധ്യതയാണ്. അപ്പോള്‍ സാഹിത്യനിരൂപകനെന്താ മെച്ചം? ശാസ്ത്രവും സാങ്കേതികവിദ്യയും അടിസ്ഥാനപരമായി അധികാരത്തിനോട് വിധേയത്വം പുലര്‍ത്തുന്നതും അതിന്റെ തൊട്ടടുത്ത് നില്‍ക്കുന്നതുമാണ്. പല മാനുഷികവ്യവഹാരങ്ങളിലൊന്ന് എന്നതിനപ്പുറം ശാസ്ത്രം സാമൂഹികജീവിതത്തില്‍ കയ്യാളുന്ന ഡിസ്‌പ്രൊപ്പോഷനേയ്റ്റായ അപ്രമാദിത്വം അധികാരവുമായുള്ള ഈ പ്രോക്സിമിറ്റി സ്രൃഷ്ടിക്കുന്നതാണ്. വാലും തലയുമില്ലാതെയാണെങ്കിലും തരം കിട്ടുമ്പോള്‍ ശാസ്ത്രം കൈകാര്യം ചെയ്യുന്നത് ആ അധികാരത്തിനെ പാസ്സീവായി പിന്‍പറ്റാനുള്ള ശ്രമമാണ് എന്നും കരുതാവുന്നതാണ്. അത് എഴുത്തുകാരന്റെ സ്വാതന്ത്ര്യമാണ് എന്ന് അംഗീകരിക്കുമ്പോള്‍ത്തന്നെ വിമര്‍ശിക്കുന്നത് എന്റെ സ്വാതന്തൃവുമാണ്.

അപ്പോള്‍ ശ്രീജന് ആരായി? ഒറ്റയടിക്ക് ശാസ്ത്രറിപ്പോര്‍ട്ടുകളെ തിരുത്താന് മാത്രം ശാസ്ത്രജ്ഞാനമുള്ള സാഹിത്യലോകത്തെ അപൂര്‍വ്വപ്രതിഭയായി. മാതൃഭൂമി ആരായി? സാഹിത്യപ്രതിഭയുടെ ശാസ്ത്രസംബന്ധമായ തിരുത്ത് ഓഫീസിലെത്തിയപ്പോഴേക്കും അത് പ്രസിദ്ധീകരിച്ച് പത്രസദാചാരത്തിന് മികച്ച മാതൃക കാട്ടിയ മഹദ്‌പ്രസ്ഥാനമായി. എന്നാല്‍ വാര്ത്ത സൃഷ്ടിച്ച ഇംപാക്ടോ? അതിനൊരു കോട്ടവും തട്ടിയിട്ടുമില്ല. മാതൃഭൂമിക്ക് പറ്റിയത് "വസ്തുതാപരമായ ചില പിശകുകള്" മാത്രമാണ്. ശ്രീജന്റെ കത്തിലുള്ളവയില്‍ ഏതൊക്കെയാണ് 'പിശകുകള്‍' എന്ന് മാതൃഭൂമി പറയുന്നേയില്ല. പശുവിന്റെ കടിയും മാറി കാക്കയുടെ കൊതിയും മാറി. സോ ദ ഡീല്‍ വാസ് മ്യൂച്വലി ബെനഫിഷ്യല്‍ - എ വിന്‍-വിന്‍ സിറ്റ്വേഷന്‍. ജീവശാസ്ത്രവിദ്യാര്ത്ഥികളേ പ്ളീസ് മേയ്ക് നോട് ഓഫ് ഏന്‍ ഐഡിയല് എക്സാംപിള് ഓഫ് സിംബയോട്ടിക് എക്സിസ്റ്റന്സ്! മിടുക്കന്‍മാര്‍, മാപ്പുപറച്ചില്‍പോലും പ്രഹസനമാക്കി മാറ്റുന്നവര്‍, വെറും മിടുക്കന്‍മാരല്ല - തിണ്ണമിടുക്കന്‍മാര്‍! നാടകം കണ്ടാല് കുറച്ചൊക്കെ ഞങ്ങള്‍ക്കും മനസ്സിലാവും സാറമ്മാരേ...

പപ്പൂസിന്റെ പോസ്റ്റില് അദ്ദേഹം സൂചിപ്പിച്ചപോലെ, വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഏതിനും കടുത്ത മത്സരമുള്ള കേരളം പോലൊരു സമൂഹത്തില്‍ ഇത്തരമൊരു വാര്‍ത്തയുടെ ഇംപാക്റ്റെന്താണെന്ന് മാതൃഭൂമിയില്‍ ആരെങ്കിലും ആലോചിച്ചോ? ഹനാന്‍ വാര്‍ത്ത, ഹനാനല്ല, സൃഷ്ടിക്കുന്ന റെഫറന്‍സ് ഫ്രെയ്‌മ് കേരളത്തിലെ ഒരു മിടുക്കനായ ശാസ്ത്രവിദ്യാര്‍ത്ഥിക്കുണ്ടാക്കുന്ന നിരാശ എത്രമാത്രമെന്ന് വല്ല പിടിയുമുണ്ടോ? ഇല്ലെന്നുവേണം കരുതാന്‍. തെറ്റായ ഒരു വാര്‍ത്ത തടിയൂരാന്‍ വേണ്ടി തിരുത്തുന്നതിനപ്പുറം ആ വാര്‍ത്തയുണ്ടാക്കിയ ഇംപാക്റ്റിനെ നള്ളിഫൈ ചെയ്യാനുള്ള ശ്രമം ഉത്തരവാദിത്വമുള്ള ഒരു മാധ്യമസ്ഥാപനത്തിനുണ്ടാവേണ്ടതാണ്. തുറന്നുപറയുന്നതില്‍ വിഷമം തോന്നരുത്, ഇമ്മാതിരി അച്ചിമാരും അണ്ണന്‍മാരും കാണിക്കുന്നത് കൂട്ടിക്കൊടുപ്പിനേക്കാളും നാറിയ പണിയാണ്. "സര്‍ മെഡിക്കല്‍ കോളേയ്ജില്‍ ഹൌസ് സര്‍ജനാണ് , പിജി എന്‍ട്രന്സിനു പഠിക്കുകയാണ് "എന്നു പറഞ്ഞ് കൂട്ടിക്കൊടുക്കുന്ന പിംപ് ഒരാളെയേ ഒരുസമയത്ത് ചതിക്കുന്നുള്ളൂ, ഇല്ലാത്ത ശാസ്ത്രപ്രതിഭയെ ഇല്ലാത്ത റെഫറന്‍സുകള്‍ വച്ചെഴുതി പത്രത്തില്‍ കൊടുത്ത് നിങ്ങള്‍ ചതിക്കുന്നത് ഒരു വലിയ സമൂഹത്തെയാണ്.

ഞങ്ങള്‍ക്കൊക്കെ കക്കൂസില്‍ പോകാനെങ്കിലും പത്രം വേണം. ജീവിതത്തില്‍നിന്നും മൊത്തമായി പത്രം ഒഴിവാക്കാന്‍ ശീലം സമ്മതിക്കില്ല. പക്ഷേ എട്ടാം ക്ളാസിലെ കണക്ക് ഹോംവര്‍ക്ക് 'സി'യില്‍ പ്രോഗ്രാമെഴുതി സോള്‍വ് ചെയ്യുന്ന ഇപ്പോഴത്തെ ഗവണ്‍മെന്റ് സ്കൂള്‍ മിടുക്കികള്‍ക്കും മിടുക്കന്‍മാര്ക്കും അതുപോലും വേണ്ടിവരില്ല സമീപഭാവിയില്‍ . അക്കാലത്ത് സിസി ജേക്കബുമാര്‍ക്ക് പിഴച്ചുപോകണമെങ്കില്‍ ഇപ്പഴേ ആഞ്ഞുപിടി. ബുദ്ധിജീവി-മാധ്യമപ്രതിഭ വേഷംകെട്ടൊക്കെ കയ്യില്‍ത്തന്നെ വച്ചേക്കണം.

ജനങ്ങളോട് പറയാനുള്ളത് പറയാന്‍ നിങ്ങളുടെ ഇടനില തീര്ത്തും അപ്രസക്തമാകുന്ന കാലം അത്ര വിദൂരമൊന്നുമല്ല.

33 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

മാധ്യമ സ്വാതന്ത്ര്യത്തിന്‌ മുകളിലേക്ക് കടന്നു കയറ്റം

Suraj said...

കോടതി വാര്‍ത്ത, ആശുപത്രിവാര്‍ത്ത, കേസന്വേഷണ വാര്‍ത്ത, ഗവേഷണ വാര്‍ത്ത...അങ്ങനെ ക്രോസ് വെരിഫിക്കേഷനില്ലാതെ വളരുന്ന മീഡിയാ എടുപ്പുകള്‍ക്ക് മുകളില്‍ എല്ലാ ഐറ്റത്തിനും ഇന്‍സ്റ്റന്റ് സ്പെഷ്യലിസ്റ്റുകളായി വാഴുകയാണ് നമ്മുടെ മാധ്യമപ്രവര്‍ത്തകര്. ഇങ്ങനെ ഇരുന്നിരുന്ന് സര്‍വ്വജ്ഞാനിത്വം മൂക്കുകയും ശകലം ഭാഷാസ്വാധീനം കൂടിപ്പോവുകയും ചെയ്താല്‍ പിന്നെ ലിറ്റററി ഭീമനുമായി!

Haree said...

സത്യത്തില്‍ വാര്‍ത്തയേക്കാള്‍ ‘അനുമോദിക്ക’പ്പെടേണ്ടത് ശ്രീജേഷിന്റെ എഴുത്തും പത്രാധിപരുടെ ഖേദപ്രകടനവുമാണ്.

മാതൃഭൂമിയുടെ കാര്യം അവിടെ നില്‍ക്കട്ടെ. Express Buzz-ല്‍ അതിപ്പോഴും മാറ്റമില്ലാതെ കിടപ്പുണ്ടല്ലോ; (ഇവിടെ) അതിനു ചുവട്ടില്‍ അഭിനന്ദനപ്രവാഹവും. ഇടയ്ക്ക് ചില മെസേജുകള്‍ ഇതു തട്ടിപ്പാണെന്നും പറയുന്നുണ്ട്. വാര്‍ത്തയുടെ ചുവട്ടില്‍ തന്നെ ഒരു അപ്‌ഡേറ്റ് IE നല്‍കേണ്ടതല്ലേ? മാതൃഭൂമിയോടൊപ്പം IE-യേയും അറിയിക്കുക, ഇതിനെക്കുറിച്ച്. സിസി ജേക്കബ്ബിനൊപ്പം IE-യില്‍ വാര്‍ത്ത തയ്യാറാക്കിയ അനൂല അബൂബക്കറും ഈ വിഷയത്തില്‍ തെറ്റുകാരിയാണ്. (അനൂലയുടേതായി ആകെ വന്ന വാര്‍ത്ത അതുമാത്രമാണെന്നാണ് സൈറ്റില്‍ നിന്നും മനസിലാവുന്നത്.)
--

സാല്‍ജോҐsaljo said...

എസി മുറിയിൽ കസേരയിൽ ചാഞ്ഞുകിടന്ന് എഴുതുന്നതിനെ ജേർണലിസം എന്ന് വിളിക്കുന്നതെന്ന് ഫാരിസ്.

ഇത്തരം മാധ്യമപ്രവർത്തകരെ അടിസ്ഥാനപ്പെടുത്തി തെളിവെടുക്കാനൊരുങ്ങിയ കൊടിയേരി ആരായീന്ന് ചോദിക്ക്!

അതുല്യ said...

ഇന്ത്യന്‍ അതിര്‍ത്തിയില്‍ പോയി വെടി വരെ വച്ചില്ലേ നമ്മടെ പത്രക്കാര്‍ ഈയ്യിടെയായി? അമ്മിക്കല്ല്.... ആട്ട്ക്കല്ല് കൊത്താനുണ്ടോ ന്ന് ചോദിച്ച് നടക്കുന്ന പോലയാണിപ്പോ ന്യൂസ് ഐറ്റം മേടിയ്ക്കുന്നതും ഉണ്ടാക്കുന്നതും, ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയെന്നും പറഞ് ഞാന്‍ പത്രക്കാരെ വിളിച്ചാലും അതും വെണ്ടയ്ക്കാ അക്ഷരത്തിലും വാര്‍ത്തയും പിന്നീട് വസ്തുതാപരമായ പിശകും മാത്രമായി തീരും. പത്രം, അലമാരേടെ പലകയില്‍ വിരിയ്ക്കാനും, തീവണ്ടിയില്‍ വിരിച്ചുറങ്ങാനും മാത്രമായിതീരും കുറച്ച് കഴിഞാല്‍.

Radheyan said...

വാര്‍ത്തയില്‍ അല്‍പ്പം കഥയും മസാലയുമൊക്കെ ചേര്‍ക്കുന്നതില്‍ വലിയ തകരാറൊന്നുമില്ല.പക്ഷെ വാര്‍ത്തയില്‍ നിന്ന് കഥ കുറച്ചാല്‍ സീറോ ആണ് കിട്ടുന്നതെങ്കില്‍ പിന്നെ എന്ത് പറയാന്‍.

നല്ല എഴുത്ത്.

Calvin H said...

അദ്ദാണ്...

Unknown said...

see this link, ppl cant use their brain still.what to do with them??

http://bhoolokajalakm.blogspot.com/2009/10/blog-post_05.html

Umesh::ഉമേഷ് said...

ഈ പോസ്റ്റ് ബ്ലോഗനയിലേയ്ക്കു് ഞാൻ ശുപാർശ ചെയ്യുന്നു.

ഉസ്മാനിക്ക said...

ഇത്രേം പറഞ്ഞിട്ടും കലിപ്പുകള് തീരണില്ലല്ലോ..

ഇതൊന്ന് ബൂലോകം വിട്ട് വെളിയില് വന്നെങ്കില്....

Unknown said...

ടോയിലറ്റ് ജേണലിസം അഥവാ "മൂത്രഭൂമി" പത്രപ്രവര്‍ത്തനം!

സാജന്‍| SAJAN said...

നന്നായി, പക്ഷേ ആരു കേള്‍ക്കാന്‍!
ഉമേഷ്ജി പറഞ്ഞത് പോലെ ഇത് ബ്ലോഗനയില്‍ വരണം :)

Rajeeve Chelanat said...

ഇത്തരം വാര്‍ത്തകളിലൂടെ മുഖ്യധാരാ മാധ്യമങ്ങള്‍ രണ്ടു കാര്യങ്ങളാണ് ചെയ്യുന്നത് ചന്ദ്രക്കാരാ. ഒന്ന്, മറ്റു നാട്ടുകാരേക്കാള്‍ ശാസ്ത്രബോധം നമ്മുടെ നാട്ടുകാര്‍ക്കുണ്ടെന്നു വരുത്തിത്തീര്‍ക്കുക. കപടദേശീയതയുടെ തന്ത്രമാണത്. രണ്ട്, മത/ആത്മീയ പഠനങ്ങളിലൂടെയും ശാസ്ത്രബോധം സ്വായത്തമാക്കാം എന്ന തോന്നല്‍ ആളുകളില്‍ ഊട്ടിയുറപ്പിക്കുക. ശാസ്ത്രമൊന്നും ആത്യന്തികമായി ശാസ്ത്രമല്ലെന്ന് തെളിയിക്കുക എന്ന്. ഇസ്ലാമിനെക്കുറിച്ചുള്ള ഹനാന്റേതെന്നു പറയപ്പെട്ട ചില ഉദ്ധരണികളും ഈയിടെ എവിടെയോ വായിച്ചിരുന്നു.

എന്തായാലും മുഖ്യധാരാ മാധ്യമങ്ങളുടെ നുണപ്രചരണങ്ങള്‍ക്കെതിരെ ഇത്തരത്തിലുള്ള സമാന്തര പ്രതിരോധങ്ങളും, അന്വേഷണാത്മകതയും ശക്തിപ്രാപിച്ചുവരുന്നുവെന്നത് സന്തോഷം തരുന്നുണ്ട്.

അഭിവാദ്യങ്ങള്‍,

Unknown said...

"എന്റെയോ സുഹൃത്തിന്റെയോ പേര് സിസി ജേക്കബ് എന്നായിരുന്നില്ല, ഞങ്ങളിലാര്‍ക്കും പണി മാതൃഭൂമി പത്രത്തിലുമായിരുന്നില്ല."

പണി എവിടെ ആയിരുന്നില്ലാന്നാ പറഞ്ഞെ,നാലാപ്പാടന്‍ മാത്രുഭൂമീലോ, തോട്ടം മൊയലാളീന്റെ വീരഭൂമീലോ ?

ചന്ത്രക്കാറന്‍ said...

ദാ കിടക്കുന്നു കേരളകൌമുദിയുടെ വക അടുത്തത്.

"കുരങ്ങന്റെ വാലുലുമുറിഞ്ഞ് മനുഷ്യനുണ്ടായെന്ന പരിണാമവാദം ശരിയാണോ എന്ന് ഹനാനു് സംശയമുണ്ട്"

ശരിക്കും സംശയമുണ്ട്, ഇതൊക്കെ എഴുതിവക്കുന്നവന്റെ വാലു് മുഴുവനായും മുറിഞ്ഞിട്ടിണ്ടോയെന്ന്. ലേഖകന്‍മാര് ഇടക്കൊന്ന് തപ്പിനോക്കി ഉറപ്പുവരുത്തുന്നത് നന്നായിരിക്കും.

സാല്‍ജോҐsaljo said...

ചുമ്മാ വായിക്കാം. നാസയ്ക്ക് 'ചൊവ്വാ' ദോഷമാണോ?

- സാഗര്‍ : Sagar - said...

ചന്ദ്രക്കാറന്‍ കലക്കി...

കൊരങ്ങച്ചന്‍ ആപ്പൂരിയ വകേല്‍ വാല്‌ മുറിഞ്ഞത് മാത്രേ കൊച്ച് കേട്ടിട്ടൊള്ളാരിക്കും..

ചന്ത്രക്കാറന്‍ said...

രാജീവിന്റേത് ശ്രദ്ധേയമായ നിരീക്ഷണമാണ്. കപടദേശീയതയുടെ ആഭ്യന്തരവിപണിതന്നെയാണ് ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്. തെറ്റാണെന്ന് പൂര്‍ണ്ണബോധ്യമുണ്ടെങ്കിലും പല മുഖ്യധാരാമാധ്യമങ്ങളും ഇതില്‍ തൊടാത്തത് നാഷണാലിറ്റിയെന്ന അലമ്പ്സാധനത്തിനെ പേടിച്ചുതന്നെയാണ്. ജനങ്ങള്‍ എന്തറിയണമെന്ന് ഞങ്ങള്‍ തീരുമാനിക്കും എന്ന മാധ്യമാഹങ്കാരം രണ്ടാമതേ വരൂ. പ്രശ്നം ഹനാനില്‍നിന്ന് മാധ്യമങ്ങളിലേക്ക് തിരിയേണ്ടതും അതുകൊണ്ടുതന്നെയാണ്.

ഓ.വി.വിജയൻ പറഞ്ഞപോലെ ഉണക്കമീനും തുണിയും പോലെ മറ്റൊരു കച്ചവടച്ചരക്ക് മാത്രമാണ് പത്രവും. ഉണക്കമീൻ‌ കടയിലെ തൊഴിലാളി മീനിന്റെ ഗുണത്തെപ്പറ്റി പറയുന്നത് പ്രാഥമികമായിത്തന്നെ അവിശ്വസിക്കാൻ നമുക്കറിയാം, അതാരും മുഖവിലക്കെടുക്കാറില്ല - പർച്ചേസ് ഡിസിഷനെ അത് സ്വാധീനിച്ചേക്കുമെങ്കിലും.പക്ഷേ അച്ചടിച്ച പത്രത്തിലെ വാർത്തയിലേക്ക് പത്രം അതിന്റെ ചരിത്രത്തിൽ ഏതെങ്കിലും കാലത്ത് നിലനികൊണ്ടിട്ടുള്ള രാഷ്ട്രീയമൂല്യങ്ങളുടെ വിശ്വാസ്യത ഇൻഹെറിറ്റ് ചെയ്യുന്നു. അത് സംഭവിക്കുന്നതിന്റെ അടിസ്ഥാനകാരണം ഇന്ത്യയിൽ പത്രപ്രവർത്തനം സ്വാതന്ത്ര്യസമരവുമായി അത്രമേൽ അഭേദ്യമായി ബന്ധപ്പെട്ടുകിടന്നിരുന്നു എന്നതുകൊണ്ടാണ്.സാമൂഹ്യപ്രതിബദ്ധതയുള്ള പത്രപ്രവർത്തകൻ എന്ന സങ്കല്പം തന്നെ ഇന്ത്യയിൽ വേരോടിയിട്ടുള്ളതിന്റെ കാരണവും മറ്റൊന്നല്ല.


കിരണ്‍ പരിഹസിച്ചപോലെ എല്ലാ തിരുത്തല്‍നിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങളും മാധ്യമസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമായി വ്യാഖ്യാനിക്കാവുന്ന അരാഷ്ട്രീയയുടെ ഒരു സാമൂഹ്യാന്തരീക്ഷം, കേരളസമൂഹത്തിൽ പ്രത്യേകിച്ചും, സമീപകാലത്ത് സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അത്തരം സമതുലനം നഷ്ടപ്പെട്ട മാധ്യമകാലാവസ്ഥയിലേക്കാണ് സിസി ജേക്കബുമാർ പാരാഷൂട്ടുകളിൽ വന്നിറങ്ങുന്നത്. തങ്ങൾ തിരഞ്ഞെടുക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന വിവരങ്ങൾ ജനങ്ങളോട് പ്രക്ഷെപണം ചെയ്യുക മാത്രം ശീലമായിട്ടുള്ള പ്രിന്റ് മീഡിയാ പത്രപ്രവർത്തകർക്ക് വല്ലപ്പോഴും വെളിച്ചം കാണുന്ന പത്രാധിപർക്കുള്ള കത്തുകളല്ലാതെ മറ്റൊരു ഫീഡ്‌ബാക്കുമില്ല അവന്റെ/അവളുടെ വായനക്കാരിൽനിന്ന്. ജനങ്ങൾക്കുമുമ്പിൽ തങ്ങളെ പ്രസന്റ് ചെയ്യേണ്ടവർ എന്ന നിലയിൽ എല്ലായ്പോഴും അധികാരിയുടെ ലാളനകൾക്ക് പാത്രമാവുന്നതിനാൽ സ്വയം അധികാരം കയ്യാളുന്ന പ്രതീതിയുമുണ്ടാവും. തൊഴിലിലെ അനാസ്ഥ മാത്രമല്ല, അധികാരത്തിന്റെ സാമീപ്യം നൽകുന്ന റിഫ്ലക്റ്റഡ് ഗ്ലോറി നൽകുന്ന അമിത ആത്മവിശ്വാസവും കൂടിയാണ് വായനക്കാരനെ ടേക്കൺ ഫോർ ഗ്രാന്റഡ് ആയെടുക്കുവാൻ റിപ്പോർട്ടർ മുതൽ എഡിറ്റർ വരെയുള്ളവരെ പ്രേരിപ്പിക്കുന്നത്. സൂരജ് പറഞ്ഞപോലെ എല്ലാറ്റിന്റെയും സ്പെഷ്യലിസ്റ്റായുള്ള പത്രപ്രവർത്തകന്റെ വാഴ്ച അങ്ങനെ തുടങ്ങുന്നു. മനുഷ്യന്റെ കോമൺസെൻസിനെ വെല്ലുവിളിക്കുന്ന വാർത്തകൾ പിറക്കുന്നു. വായനക്കാരൻ തന്റെ കസ്റ്റമറാണെന്നുള്ള ബോധം എന്നെങ്കിലും ഇത്തരക്കാർക്കുണ്ടാവുമൊയെന്ന് സം‌ശയമാണ്.

:: VM :: said...

കലക്കി ചന്ദ്രൂ :)

nalan::നളന്‍ said...

ഇത്തരം കപടശാസ്ത്രങ്ങളോടുള്ള ആഭിമുഖ്യത്തിനു കാരണമെന്താണു ?
ശാസ്ത്രം പഠിക്കുന്നത് പരീക്ഷയ്ക്കു വേണ്ടി മാത്രം. ശാസ്ത്രബോധമില്ലാത്തതിന്റെ കാരണം അതാണു. ഈ ശാസ്ത്രബോധമില്ലായ്മയാണു ബാക്ക്ഗ്രൗണ്ട്.
ഈ അടിസ്ഥാനത്തിന്റെ പുറത്തു വേണം ശാസ്ത്രീയനേട്ടങ്ങളുടെ ഫലങ്ങള്‍ അനുഭവിക്കാനും, ശാസ്ത്രത്തിന്റെ ഈ കുതിച്ചുചാട്ടത്തില്‍ ഭാരതമെന്ന മഹാരാജ്യത്തിനു കാര്യമായിട്ടോന്നും സംഭാവനയായിട്ടില്ലെന്നും തിരിച്ചറിയേണ്ടതും. ഈ അപകര്‍ഷതയെ തരണം ചെയ്യാന്‍ ഭാരതീയന്‍ കണ്ടുപിടിച്ച സൂത്രമാണു "ഇതെല്ലാം ഞമ്മ പണ്ടെ പുത്തകത്തിലെഴുതി വച്ചിട്ടുണ്ടെന്ന" ഇണ്ടാസ് , അതിന്റെ മറ്റൊരു മാനിഫെസ്റ്റേഷനാണു കപടശാസ്ത്രങ്ങളോടുല്ല ആഭിമുഖ്യം, ഹനാന്‍ സംഭവവും ഇതിനപ്പുറമൊന്നുമല്ല.

ഒരു കാലത്ത് ചില ശാസ്ത്രങ്ങളിലെങ്കിലും മുന്നിലായിരുന്ന നമ്മള്‍ ഏറ്റവും പിറകിലായതിന്റെ കാരണമെന്താണു ?
അറിവിനെ പൂഴ്ത്തിവയ്ക്കല്‍ ! അതിനുപയോഗിച്ചത് സംസ്കൃതമെന്ന ഭാഷയും.. ശാസ്ത്രമേഖലയില്‍ നമ്മുടെ പിന്നോക്കാവസ്ഥയ്ക്കു പിന്നില്‍ സംസ്കൃതമെന്ന ഭാഷയ്ക്കു കാര്യമായ പങ്കുതന്നെയുണ്ട്. അധികാരത്തിനു മാമാപ്പണി ചെയ്യുകമാത്രമായിരുന്നു അതിന്റെ ദൗത്യമെങ്കിലും ഫലം ഈ പിന്നോക്കാവസ്ഥ കൂടിയാണു.

ഐ.പി.മുരളി|i.p.murali said...

ബെസ്റ്റ്... കണ്ണാ ബെസ്റ്റ്...

അച്ചടിച്ചുവരുന്നതെന്തും സത്യമാണെന്നു വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്തായാലും ഇത്തരം ചെയ്തികളിലൂടെ ഒരു കാര്യം അടിവരയിടുന്നു. അക്കാലമൊക്കെ എന്നേ പോയ് പോയ് ...

ചന്ത്രക്കാരനഭിനന്ദനങ്ങള്‍ !
ഒപ്പം രാജീവിനും ഈ പോസ്റ്റിനെ ചൂണ്ടിക്കാണിച്ചതിന്.

അരവിന്ദ് :: aravind said...

പോസ്റ്റ് ഉഗ്രന്‍..കമന്റുകള്‍ അത്യുഗ്രന്‍.
പക്ഷേ ഇത് ഇങ്ങനെ ഇവിടെ ചവിട്ടിപ്പൊളിച്ച് ഇടുമ്പോഴും പുറത്ത് പൊറാട്ട് നാടകം അരങ്ങേറുകയാണല്ലോ..
മനുഷ്യന്‍ കുരങ്ങന്റെ വാലുമുറീഞ്ഞുണ്ടായതാണെന്നാത്രേ പരിണാമവാദം...വാലുകൊഴിയല്‍ എന്ന രോഗമാണോ ഇതിന് കാരണം എന്ന് സംശയമുണ്ടോ ആവോ! കോശങ്ങളുടെ രാസഘടന പരിശോധിച്ച് സത്യാവസ്ഥ അന്വേഷിക്കണം എന്നും ഹാനാന്‍ ആവശ്യപ്പെട്ടിരിക്കുന്നു. മന്ത്രി ബേബിയെ ഇന്നു കാണുമ്പോള്‍ നിവേദനം കൊടൂക്കുമോ ആവോ? ഇനി ഒബാമക്ക് രക്ഷയില്ല, രാസഘടന പരിശോധിച്ചിട്ടേയുള്ളൂ ബാക്കി എന്തും! അമേരിക്കയിലെ പരിണാമവാദികള്‍ ഇതോടുകൂടി ടെന്‍ഷനില്‍ ആയെന്നും റിപ്പോര്‍ട്ടുണ്ട്.
കോമഡി എന്നാല്‍ ഇങ്ങനേം ഉണ്ടോ കോമഡി.
ആ കുട്ടി പാവം.

ഇപ്പൊള്‍ ഒരു ചുക്കും ചെയ്യാന്‍ കഴിവില്ലെങ്കില്‍ പത്രത്തില്‍ റിപ്പോര്‍ട്ടെഴുതി ജീവിക്കാം എന്ന് തോന്നുന്നു.

Unknown said...

ബൂലോകം വിട്ടു പുറത്ത്‌ വരുന്ന ലക്ഷണം ഉണ്ട്..ജന്മഭുമി കാണൂ..അതും ഒരു ഭുമി ആണല്ലോ..രണ്ടു ആര്‍ട്ടിക്കിള്‍ എഴുതീട്ടും എന്റേം കലിപ്പ് തീരണില്ല ഉസ്മനിക്കാ..ദ്ദാ ലിങ്ക് ബസ്‌ ടു ജന്മഭൂമി

http://janmabhumionline.net/?p=30570

su

ചന്ത്രക്കാറന്‍ said...

ജന്മഭൂമി വാര്ത്ത കണ്ടിരുന്നു, അവസാനം ജന്മഭൂമി വേണ്ടിവന്നു!

സാമൂഹ്യജീവിതത്തില്‍ ഒരു വാക്വവും ഒക്യുപ്പൈ ചെയ്യപ്പെടാതിരിക്കില്ലെന്നും വിട്ടുകളയുന്ന അത്തരം ഒഴിവിടങ്ങള്‍ മാനിപ്പുലേയ്റ്റ് ചെയ്യപ്പെടാനായി കയ്യേറപ്പെടുമെന്നും ഒരിക്കല്‍ക്കൂടി ബോധ്യമായി. ജനാധിപത്യ-മുഖ്യധാരാ മാധ്യമങ്ങള്‍ വെറും മുഷ്കിന്റെയും ഈഗോയുടെയും പുറത്ത് കൊടുക്കാതിരുന്ന തിരുത്തല്‍ നിക്ഷിപ്തതാല്‍പ്പര്യങ്ങളും കൂട്ടിച്ചേര്‍ത്ത് ജന്മഭൂമി കൊടുത്തു. താനിരിക്കേണ്ടിടത്ത് താനിരുന്നില്ലെങ്കില്‍ അവിടെ നായ കേറിയിരിക്കും എന്ന് മാതൃഭൂമി ഇനിയെങ്കിലും മനസ്സിലാക്കുക.

Siju | സിജു said...

സാമൂഹ്യജീവിതത്തില്‍ ഒരു വാക്വവും ഒക്യുപ്പൈ ചെയ്യപ്പെടാതിരിക്കില്ലെന്നും വിട്ടുകളയുന്ന അത്തരം ഒഴിവിടങ്ങള്‍ മാനിപ്പുലേയ്റ്റ് ചെയ്യപ്പെടാനായി കയ്യേറപ്പെടുമെന്നും ഒരിക്കല്‍ക്കൂടി ബോധ്യമായി. ജനാധിപത്യ-മുഖ്യധാരാ മാധ്യമങ്ങള്‍ വെറും മുഷ്കിന്റെയും ഈഗോയുടെയും പുറത്ത് കൊടുക്കാതിരുന്ന തിരുത്തല്‍ നിക്ഷിപ്തതാല്‍പ്പര്യങ്ങളും കൂട്ടിച്ചേര്‍ത്ത് ജന്മഭൂമി കൊടുത്തു. താനിരിക്കേണ്ടിടത്ത് താനിരുന്നില്ലെങ്കില്‍ അവിടെ നായ കേറിയിരിക്കും എന്ന് മാതൃഭൂമി ഇനിയെങ്കിലും മനസ്സിലാക്കുക

True..

Radheyan said...

"സാമൂഹ്യജീവിതത്തില്‍ ഒരു വാക്വവും ഒക്യുപ്പൈ ചെയ്യപ്പെടാതിരിക്കില്ലെന്നും വിട്ടുകളയുന്ന അത്തരം ഒഴിവിടങ്ങള്‍ മാനിപ്പുലേയ്റ്റ് ചെയ്യപ്പെടാനായി കയ്യേറപ്പെടുമെന്നും ഒരിക്കല്‍ക്കൂടി ബോധ്യമായി"

Simple sentence. But very high Intrinsic value.

ചന്ത്രക്കാറന്‍ said...

ഫ്രീവോയ്സ്, പ്രശ്നം അതുതന്നെയാണു് - നാലപ്പാടിന്റെ മാതൃഭൂമിയല്ല വീരന്റെ മാതൃഭൂമി. പത്രപ്രവര്ത്തനം രാഷ്ട്രീയപ്രവര്ത്തനത്തിന്റെ ഭാഗമായിരുന്ന സ്വാതന്ത്ര്യ സമയ-സമരാനന്തര പത്രപ്രവര്‍ത്തകരല്ല സിസി ജേക്കബുമാര്. നാലപ്പാടന്റെ കാലത്തെയും പത്രത്തെയും ഐഡിയലൈസ് ചെയ്യുകയല്ല - ഫ്യൂഡല്‍ മൂല്യങ്ങളുടെ മാധ്യമസംരക്ഷകരായിരുന്നു മാതൃഭൂമി അന്നും. വലിയ ഒരു പരിധിവരെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും അതുതന്നെ ചെയ്തു. വലിയ വിഷയമാണ്, ഇവിടെ ഒരുങ്ങില്ല.

നളന്‍, ശാസ്ത്രത്തിനെക്കുറിച്ചുള്ള നിരീക്ഷണത്തോട് യോജിക്കുന്നു. പക്ഷേ വിശാലമായ ഒരര്‍ത്ഥത്തിലല്ലാതെ സംസ്കൃതത്തിന്റെ രാഷ്ട്രീയത്തിന് ഇവിടെ പ്രസക്തിയുണ്ടോയെന്ന് സംശയമാണ്.

അരവിന്ദ്, മന്ത്രി ബേബി വിവരമുള്ള മനുഷ്യനാണ്. കാര്യങ്ങളൊക്കെ അദ്ദേഹത്തിന് ഇതിനകം മനസ്സിലായും കാണണം. പിന്നേയും എന്തിനാണാവോ ഹനാന് വിരുന്ന്!

സാല്‍ജോ, ഏസി മുറിയില്‍ ഇരുന്നെഴുതിക്കോട്ടെ. പക്ഷേ ചാഞ്ഞിരിക്കുന്നതിനുപകരം നേരെയിരുന്നു ഒന്ന് സെര്‍ച്ച് ചെയ്തെഴുതണമെന്നേ പ്രാര്‍ത്ഥനയുള്ളൂ!

ഐ.പി.മുരളി, സിജു, ഹരി, അതുല്യ, സുചാന്ദ്, ഉസ്മാനിക്ക, സാഗര്‍, വിനോദ്... അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി.

hamlet said...

http://kantakasani.blogspot.com/2009/10/blog-post.html

ഇവിടുന്നു ലിങ്കിയപ്പോള്‍ എത്തിയതാ കണ്ടകശനിയില്‍..... അപ്പോ ദാ ഒരുത്തന്‍ തോക്കും ചൂണ്ടി നില്‍ക്കുന്നു..
പാവം റോബി ..... ഇനി ചാളമണത്തെപ്പറ്റി മിണ്ടാനൊക്കുവോ !!! .......... ഉടനെത്തില്ലേ തോക്കുമായി.. ഇങ്ങനെയുമുണ്ടോ ജാതിക്കോമരങ്ങള്‍

msntekurippukal said...

മാത്രുഭൂമി കുറെ നാളായി ഒരടിസ്ഥാനവുമില്ലാതെ മാര്‍ക്സിസ്റ്റ്‌ പാര്‍ടിയെ തെറി പറയാന്‍ തുടങ്ങിയപ്പോള്‍ തന്നെ എനിക്ക് തോന്നിയിരുന്നു സംഗതി വട്ടാണെന്ന്. pinneedaanu ആരോഗ്യ ഭൂമിയില്‍ രസം (മേര്കുറി) യോനിയില്‍ ഒഴിച്ച് ഓര്‍ഗാസം ഉണ്ടാക്കുനത് കണ്ടപ്പോള്‍ എല്ലാ സംശയവും തീരുകയും ചെയ്തു. പിന്നീടാണ് ഹനാന്‍ കേസ് വരുന്നത്. കയ്യോടെ പിടിച്ചു കെട്ടി മരുന്ന് കൊടുതിലെന്കില്‍ നാളെ നമുക്ക് നേരെയാകും തുണി പൊക്കി കാട്ടല്‍.

msntekurippukal said...
This comment has been removed by the author.
A Cunning Linguist said...

tracking...

chithrakaran:ചിത്രകാരന്‍ said...

"ജനങ്ങളോട് പറയാനുള്ളത് പറയാന്‍ നിങ്ങളുടെ ഇടനില തീര്ത്തും അപ്രസക്തമാകുന്ന കാലം അത്ര വിദൂരമൊന്നുമല്ല."

abhivaadyaNGaL chandrakkaaraa... !!!

FlameWolf said...

Very nice post.